Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിസ് ഓഫ് ലവ് വിവാദത്തിനു മറുപടിയായി 'കിസ് കാ പ്രോബ്ലം ഹെ'; ചർച്ചാവിഷയമായി പുതിയ യൂട്യൂബ് വീഡിയോ

കിസ് ഓഫ് ലവ് വിവാദത്തിനു മറുപടിയായി 'കിസ് കാ പ്രോബ്ലം ഹെ'; ചർച്ചാവിഷയമായി പുതിയ യൂട്യൂബ് വീഡിയോ

പൊതുനിരത്തിൽ തുപ്പാനും മാലിന്യങ്ങൾ വലിച്ചെറിയാനും എന്തിന് മൂത്രമൊഴിക്കാൻ പോലും ആർക്കും മടിയില്ല. എന്നാൽ, ഒരാണും പെണ്ണും പൊതുനിരത്തിൽ ഒരുമിച്ചു നടക്കുന്നതോ സംസാരിക്കുന്നതോ സ്‌നേഹം പ്രകടിപ്പിക്കുന്നതോ ഗുരുതരമായ കുറ്റമാണുതാനും.

മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ചുപോകുന്നതും അങ്ങനെ യാത്രചെയ്തു മറ്റുള്ളവരുടെ നെഞ്ചത്തു വണ്ടി കയറ്റാനും മടിയില്ലാത്തവരുമുണ്ട്. നമ്മുടെ നാട്ടിൽ നടക്കുന്നത് ഇതൊക്കെയാണെന്നു വിളിച്ചുപറയുകയാണ് ഈ വീഡിയോ. പൊതു നിരത്തിൽ മറ്റൊരാളോട് മോശമായി പെരുമാറാനും അവഹേളിക്കാനുമൊന്നും നമ്മുടെ നാട്ടിൽ ആർക്കും മടിയില്ല. അതിനൊന്നും ഒരു പരാതിയും മറ്റുള്ളവർക്കില്ല.

എന്നാൽ, സ്‌നേഹം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ നിഷേധിക്കപ്പെടുകയാണെന്നു വിളിച്ചുപറയുകയാണ് ഈ വീഡിയോ. 'കിസ് ഓഫ് ലവ്' വിവാദത്തിനു മറുപടിയെന്നോണമാണ് രണ്ടരമിനിട്ട് ദൈർഘ്യമുള്ള 'കിസ് കാ പ്രോബ്ലം ഹെ' എന്ന ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ നാടിന്റെ അവസ്ഥ എന്താണെന്നു വിളിച്ചുപറയുകയാണ് ഈ വീഡിയോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP