Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതകവും മോഷണവുമൊക്കെയായി ദുരൂഹതകൾ നിറഞ്ഞ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങൾ ആദ്യമായി പുറത്ത്; ജയലളിതയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്നത് 862 ഏക്കർ തെയിലത്തോട്ടത്തിനു നടുവിൽ; തമിഴ് ചാനൽ പുതിയതലൈമുറൈ പുറത്തുവിട്ട ദൃശ്യങ്ങൾ കാണാം

കൊലപാതകവും മോഷണവുമൊക്കെയായി ദുരൂഹതകൾ നിറഞ്ഞ കോടനാട് എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങൾ ആദ്യമായി പുറത്ത്; ജയലളിതയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്നത് 862 ഏക്കർ തെയിലത്തോട്ടത്തിനു നടുവിൽ; തമിഴ് ചാനൽ പുതിയതലൈമുറൈ പുറത്തുവിട്ട ദൃശ്യങ്ങൾ കാണാം

ഊട്ടി: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായ കൊടനാട് എസ്റ്റേറ്റിലെ കാഴ്ചകളും ബംഗ്ലാവിന്റെ ദൃശ്യങ്ങളും ആദ്യമായി പുറത്ത്. തമിഴ് ചാനലായ 'പുതിയ തലൈമുറൈ'യാണ് ദുരൂഹത നിറഞ്ഞ കൊടനാട് കാഴ്ചകൾ പുറത്തുവിട്ടത്. ജയലളിത ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും വാർത്തകളിൽ നിറഞ്ഞുനിന്ന സ്ഥലമാണ് കൊടനാട് എസ്റ്റേറ്റ്. കാവൽക്കാരന്റെ കൊലപാതകവും മോഷണവും തുടർന്ന് ഈ കേസിലെ പ്രതി ദുരൂഹമായി കൊല്ലപ്പെട്ടതുമാണ് കോടനാട് എസ്‌റ്റേറ്റിനെ അടുത്തിടെ വാർത്തകളിൽ നിറച്ചത്.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ കൊടനാട് വ്യൂ പോയിന്റ് റോഡിൽ കോട്ടഗിരിയിൽനിന്ന് പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ കൊടനാട് എസ്റ്റേറ്റിന്റെ തുടക്കമായി. ഏഴു മലകൾ ഉൾപ്പെട്ട 862 ഏക്കർ തേയിലത്തോട്ടമാണിത്. തോട്ടത്തിനു നടുവിലായി ചെറിയൊരു കുന്നിന്മുകളിലാണ് ജയലളിതയുടെ അവധിക്കാല വസതിയായ ബംഗ്ലാവ്.

ചെന്നൈയിൽനിന്ന് വിമാനമാർഗം കോയമ്പത്തൂരിലെത്തുന്ന ജയലളിത ഹെലികോപ്റ്ററിലാണ് എസ്റ്റേറ്റിലെത്തിയിരുന്നത്. അവസാനമായി അവർ ഇവിടെയെത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ്.

ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള താമസസ്ഥലം, ആശുപത്രി, എസ്റ്റേറ്റ് ഓഫിസ്, തേയില ഫാക്ടറി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. പൂർണമായും ജയലളിതയുടെ സ്വന്തം സ്വത്തല്ല ഇത്. ജയലളിതയ്ക്കു കൂടി പങ്കാളിത്തമുള്ള 'കൊടനാട് എസ്റ്റേറ്റ്' എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ഈ ഭൂമി. ശശികലയും സഹോദര ഭാര്യ ഇളവരശിയുമാണു മറ്റ് ഓഹരിയുടമകൾ. അനധികൃത സ്വത്തു കേസിൽ ഇരുവരും ഇപ്പോൾ ബെംഗളൂരുവിലെ ജയിലിലാണ്.

ഏപ്രിൽ 23നാണ് കോടനാട് എസ്‌റ്റേറ്റിൽ മോഷണശ്രമത്തിനിടെ കാവൽക്കാരൻ ഓം ബഹാദൂർ കൊല്ലപ്പെട്ടത്. ഒന്നാം പ്രതിയും ജയലളിതയുടെ മുൻ ഡ്രൈവറുമായ കനകരാജ് കോയമ്പത്തൂരിൽ വാഹനാപടത്തിൽ കൊല്ലപ്പെട്ടു. ഇതേ സമയത്തുന്നതെ കേസിലെ രണ്ടാം പ്രതി സയൻ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപ്പെട്ടു. ഇയാളുടെ ഭാര്യയും മകളും മരിച്ചു. സയനെ ഗുരതരാവസ്ഥയിൽ ആശുപത്രിലെത്തിച്ചു രക്ഷപ്പെടുത്തി. കോടികൾ വിലപിടിപ്പുള്ള ജയലളിതയുടെ സ്വത്തുക്കൾ സ്വന്തമാക്കാനായി ശശികലയുടെ കുടുംബം നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയാണ് ഇതിന്റെയെല്ലം പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപണം ശക്തമാണ്.

കാവൽക്കാരനെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള കേസിൽ കൃത്യം നടന്ന് നാലുദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് കേരളാ പൊലീസിന്റെ കാര്യക്ഷമതകൊണ്ടു മാത്രമായിരുന്നു. വാഹനമോഷണക്കേസുമായി കേരള പൊലീസ് നടത്തിയ കൃത്യതയ്യാർന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാൻ സഹായിച്ചത്. കവർച്ചസംഘവുമായി ബന്ധപ്പെട്ട് ലഭിച്ച ഫോൺ നമ്പറുകളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഫോൺനമ്പറുകൾ പിന്തുടർന്ന് കേരള പൊലീസ് നടത്തിയ അന്വേഷണം നിർണായകവുമായി.സംഭവവുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP