Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോസ് പതിവായി കഴിച്ചിരുന്ന ജ്യൂസിന് രുചിവ്യത്യാസം; സംശയം തോന്നിയതോടെ അടുക്കളയിൽ ഒളിക്യാമറ വച്ചു; കുടുങ്ങിയത് വാശി തീർക്കാൻ ജ്യൂസിൽ മൂത്രമൊഴിച്ചു നൽകിയ വേലക്കാരി

ബോസ് പതിവായി കഴിച്ചിരുന്ന ജ്യൂസിന് രുചിവ്യത്യാസം; സംശയം തോന്നിയതോടെ അടുക്കളയിൽ ഒളിക്യാമറ വച്ചു; കുടുങ്ങിയത് വാശി തീർക്കാൻ ജ്യൂസിൽ മൂത്രമൊഴിച്ചു നൽകിയ വേലക്കാരി

ദുബായ്: ബോസിനോട് വാശി തീർക്കാൻ ജ്യൂസിൽ മൂത്രമൊഴിച്ചു നൽകിയ വേലക്കാരി ഒളിക്യാറയിൽ കുടുങ്ങി. വീട്ടുടമയ്ക്ക് നൽകാനുള്ള ഓറഞ്ച് ജ്യൂസിൽ മൂത്രമൊഴിക്കുന്ന വേലക്കാരിയുടെ ദൃശ്യങ്ങൾ പുറത്തായി. കുവൈറ്റിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന യുവതിയാണ് കുടുംബാംഗങ്ങൾക്ക് നൽകാനുള്ള ജ്യൂസിൽ മൂത്രം കലർത്തിയത്. പ്രഭാത ഭക്ഷണത്തിനൊപ്പം വീട്ടുകാർക്ക് നൽകാനുള്ള ഓറഞ്ച് ജ്യൂസിൽ കലർത്താനായി യുവതി സ്വന്തം മൂത്രം ശേഖരിക്കുന്നതും അത് ജ്യൂസിൽ ഒഴിക്കുന്നതും ഒളിക്യാമറയിൽ കുടുങ്ങി.

ഒരു ഭാവവ്യത്യാസവുമില്ലാതൊണ് യുവതി തന്റെ മൂത്രം ജ്യുസിൽ കലർത്തുന്നത്. പതിവായി കഴിച്ചിരുന്ന ജ്യൂസിന് രുചി വ്യത്യാസം തോന്നിയതിനെ തുടർന്നാണ് വീട്ടുടമസ്ഥൻ ഒളിക്യാമറ വച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ദൃശ്യമാണ് ക്യാമറയിൽ നിന്നും ലഭിച്ചത്. ലൈവ്‌ലീക്ക് എന്ന വെബ്‌സൈറ്റിലൂടെയാണ് വീഡിയോ പുറത്തു വന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP