1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
20
Thursday

സൗമ്യ.. ജിഷ.. ചന്ദ്രബോസ്.. ഈ പാവങ്ങളെ കുറിച്ച് അനിത ചേച്ചി കേട്ടിട്ടുണ്ടോ? അഭിനയിച്ച സീരിയലുകളിലെ നിലവാരമെങ്കിലും കാത്തു സൂക്ഷിച്ചൂടേ..! ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങൾ! വിനു വി ജോണിനെ പച്ചത്തെറി വിളിച്ച സീരിയൽ നടി അനിത നായർക്ക് ലല്ലു നൽകിയ മറുപടി

July 17, 2017 | 06:21 PM | Permalinkമറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ബലാത്സംഗ ഗൂഢാലോചന കേസിൽ അഴിക്കുള്ളിലായ നടൻ ദിലീപിന് വേണ്ടി ഫാൻസുകാരും കാശു വാങ്ങിയുള്ള പിആർ ഏജൻസുകളും സോഷ്യൽ മീഡിയയിൽ ആഞ്ഞു പരിശ്രമിക്കുകയാണ്. ദിലീപേട്ടന്റെ മാഹാത്മ്യം വിളമ്പലുകൾക്ക് ഇനിയും അവസാനമായിട്ടില്ല. അതിനായി ഇരയെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രചരണങ്ങളും ശക്തമാണ്. ഇത്തരക്കാർക്ക് ഒപ്പം ചേർന്ന് ഏട്ടൻ ഫാൻസുകാരെ തൃപ്തിപ്പെടുത്താൻ രംഗത്തെത്തിയത് സീരിയൽ നടി അനിതാ നായർ ആയിരുന്നു. ലക്ഷ്മി നായരുടെ കുക്കറി ഷോയിൽ അവരെ പച്ചത്തെറി വിളിച്ചിറങ്ങിപ്പോയ അനിതയുടെ വീഡിയോ ആരും മറന്നിട്ടുണ്ടായിട്ടുണ്ടാക്കില്ല.

അന്ന് പച്ചത്തെറി വിളിച്ച നടി തന്റെ സംസ്‌ക്കാരം വെളിപ്പെടുത്തിയ നടിയാണ് ഇപ്പോൾ ദിലീപിനെ പിന്തുണക്കാൻ ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ അസഭ്യം വിളിച്ച് വീഡിയോ രംഗത്തെത്തിയത്. ഈ വീഡിയോ ദിലീപിന് വേണ്ടി പണം മുടക്കി പ്രചരണം നടത്തുന്നവർ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വീഡിയക്ക് മറുപടി പറഞ്ഞു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ന്യൂസ് 18 കേരള ചാനൽ അവതാരകൻ ലല്ലു ശശിധരൻ പിള്ളയാണ്. അനിതാ നായർമാരോട് പറയാനുള്ളത് എന്നു പറഞ്ഞു കൊണ്ട് തന്റെ പരിപാടിയായ ലല്ലു സ്‌കോപ്പ് പരിപാടിയിലാണ് അനിത നായർക്ക് മറുപടി നൽകിയിരിക്കുന്നത്.

ഇതുപോലൊരു കേസിൽ ഇത്രയും പ്രശസ്തനായ ആരും അടുത്തിടെ കേരളത്തിൽ അറസ്റ്റിലായിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ വീഡിയോ തുടങ്ങുന്നത്. കോടതി നടപടികൾ നടക്കട്ടെ എന്നും ലല്ലു വ്യക്തമാക്കുന്നു. എന്നാൽ, ഇത്രയും കാലം കേസ് തേച്ചു മാച്ചു കളയാൻ മാധ്യമങ്ങളും മറ്റും ശ്രമിക്കുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയവർ തന്നയാണ് ദിലീപ് അറസ്റ്റിലായപ്പോൾ താരത്തെ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ പണിയുമായി മുന്നോട്ടു പോകുമെന്ന് മാത്രമേ ഇതിൽ പറയാനുള്ളൂവെന്നനും ലല്ലു പറഞ്ഞു.

എന്നാൽ വിനുവിനെ പച്ചത്തെറി വിളിച്ചു ഒരു അഭിനേത്രി നടത്തിയ പ്രതികരണത്തിന് മറുപടി പറയുമെന്ന് തന്നെ പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ മറുപടി. മ്ലേച്ഛമായ ഭാഷയിൽ നടി അസഭ്യം വിളിച്ചതിനെ അപലപിച്ചു കൊണ്ടാണ് ലല്ലു ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കാതെ ഈ വിഷയത്തിൽ മാത്രം പ്രതികരിച്ച നടിയുടെ ധാർമ്മികതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇവിടെ മാധ്യമങ്ങളുടെ ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണ് സൗമ്യ.. ജിഷ.. ചന്ദ്രബോസ് കേസുകളിൽ പ്രതികൾ അറസ്റ്റിലായതെന്ന കാര്യവു ലല്ലു ഓർമ്മപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോൾ സ്വന്തം സീരിയലുകളുടെ നിലവാരമെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരയാക്കപ്പെട്ട കുട്ടിക്ക് ദെണ്ണമില്ലെന്നാണ് അനിതാ നായർ പറഞ്ഞത്. ഇങ്ങനെ ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അവർ വ്യക്തമാക്കി. ഏഷ്യാനെറ്റ് അവതാരകൻ വിനുവിനെ കുറിച്ച് തനിക്കു നാണമില്ലേ താൻ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ പറഞ്ഞാണ് നടിയുടെ അസഭ്യം വിളി. ദിലീപ് തെറ്റ് ചെയ്‌തെന്ന് വീഡിയോയുടെ ആദ്യ ഭാഗത്തു തന്നെ അനിത പറഞ്ഞുവെക്കുന്നു. ദിലീപേട്ടന് കുറച്ച് സമയംകൊടുക്കണമെന്നും അനിത പറയുന്നു. വിനുവിന്റെ ആവേശവും പരവേശവും കണ്ടാൽ സ്വന്തം പെണ്ണുമ്പിള്ളയോ അമ്മയോ ആണ് റെയ്‌പ്പ്ചെയ്യപ്പെട്ടതെന്ന് തോന്നുമെന്നും അനിത പറയുന്നു. വാർത്ത വായിക്കാതെ വീട്ടിൽപോയിരിക്കാൻ അനിത വിനുവിനെ ഉപദേശിക്കുന്നു.

 ദിലീപിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്തിന് പോയി, നഴ്‌സുമാർക്ക് നീതി വാങ്ങിക്കൊടുക്കാനും അവർ ഉപദേശിക്കുന്നു. സ്റ്റുഫിയോയിലിരുന്ന് വിനു പറയുന്നത് പുറത്തുപോയി പത്തുപേരുടെ മുന്നിൽ പറഞ്ഞാൽ വായിൽ പല്ലുകാണില്ലെന്നും അനിത പറഞ്ഞു. വിനുവിന്റെ വിചാരമെന്താണെന്നും പോയി ചത്തൂടെടോ എന്നുമെല്ലാം ചോദിച്ചാണ് അട്ടഹാസം. ഇങ്ങനെ അസഭ്യം വിളികളാൽ നിറഞ്ഞ നടിയുടെ വീഡിയോക്കാണ് ലല്ലു മറുപടി നൽകിയിരിക്കുന്നത്. ഈ മറുപടി  വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാജി സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ; മെഡിക്കൽ കോഴയിലെ അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ സംസ്ഥാന പ്രസിഡന്റിന് കടുത്ത അമർഷം; അധ്യക്ഷ പദം ഒഴിയുമെന്ന് അറിയിച്ചത് ആർഎസ്എസ് നേതൃത്വത്തെ; രാജിവയ്ക്കില്ലെന്ന നിലപാടിൽ എംടി രമേശും ആർ എസ് വിനോദും; പാർട്ടി ഗ്രൂപ്പ് പോരിൽ അമിത് ഷായ്ക്ക് പൂർണ്ണ അതൃപ്തി; കേരളാ ബിജെപി ഘടകം പൊട്ടിത്തെറിയിലേക്ക്
ഏഷ്യാനെറ്റ് ശ്രമിച്ചത് കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാനോ? ലക്ഷ്യമിടുന്നത് ചാനൽ മുതലാളിയുടെ കേന്ദ്ര മന്ത്രിപദം ഉറപ്പാക്കലെന്ന് വിലയിരുത്തൽ; മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിലെ ഗൂഢാലോചന ആർഎസ്എസും അമിത് ഷായും അന്വേഷിക്കും; ഗ്രൂപ്പിസം അതിരുവിടുന്നതിൽ മോദിക്കും നീരസം; കേരളത്തിലെ വിവാദത്തിൽ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ഭരണഘടന പ്രകാരം പുറത്താക്കാനാവില്ലെന്ന് മമ്മൂട്ടി; സിനിമകൾ കൂവി തോൽപ്പിച്ചപ്പോൾ ഈ ഭരണഘടന എവിടെ പോയെന്ന് മറുചോദ്യം? ഞാൻ നൽകിയ പരാതികൾ ചവറ്റുക്കൂട്ടയിൽ കളഞ്ഞില്ലേ? എല്ലാം ഇനി മാധ്യമങ്ങളോട് പറഞ്ഞോളമാമെന്നും ഭീഷണി; ഇറങ്ങി പോകാൻ തുനിഞ്ഞപ്പോൾ സ്‌നേഹത്തോടെ കൈപിടിച്ച് തടഞ്ഞ് മോഹൻലാൽ; ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വി രാജിന്റെ സൂപ്പർ ഇടപെടൽ; താര സംഘടന പിളരാത്തതിന്റെ രഹസ്യകഥ ഇങ്ങനെ
എന്റെ അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; നടന്മാർക്കും നടിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരും; കൂവി തോപ്പിക്കലും തിയേറ്ററിലെ ഹോൾഡ് ഓവറും അനുവദിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വി രാജ്; ചെറുക്കാൻ സൂപ്പർതാരങ്ങളും; താരങ്ങൾക്കിടയിൽ ചേരിതിരിവ് രൂക്ഷം; 'അമ്മ' പിടിച്ചെടുക്കാൻ ഉറച്ച് യുവതാരങ്ങളും വനിതാ കൂട്ടായ്മയും
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ