Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡബ്‌സ്മാഷ് രാഷ്ട്രീയ രംഗത്തേക്കും; ബിഹാർ തെരഞ്ഞെടുപ്പ് ചൂടിനിടെ മോദിയെ കളിയാക്കി ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ്; വീഡിയോ കാണാം

ഡബ്‌സ്മാഷ് രാഷ്ട്രീയ രംഗത്തേക്കും; ബിഹാർ തെരഞ്ഞെടുപ്പ് ചൂടിനിടെ മോദിയെ കളിയാക്കി ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ്; വീഡിയോ കാണാം

പട്‌ന: ഡബ്‌സ്മാഷ് തരംഗം രാഷ്ട്രീയ മേഖലയിലും. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ അവിടെയും ഡബ്‌സ്മാഷ് എത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന ഡബ്‌സുമായി ഏറ്റവുമൊടുവിൽ രംഗത്തെത്തിയിരിക്കുന്നത് മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ്. ജനങ്ങളെ കൈയിലെടുക്കാൻ പതിനെട്ടടവും പയറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം വിരുതുകൾ നേതാക്കൾ കാട്ടുന്നത്.

വിദേശരാജ്യങ്ങളിലെ കള്ളപ്പണം രാജ്യത്തെത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ കളിയാക്കുന്നതാണ് ലാലുവിന്റെ ഡബ്‌സ്മാഷ്. 17 സെക്കൻഡ് മാത്ര്യം ദൈർഘ്യമുള്ള വീഡിയോയിൽ അച്ഛേ ദിൻ ആയേംഗെ എന്നും ലാലു പറയുന്നുണ്ട്. മോദിയുടെ തെരഞ്ഞെടുപ്പ് വാദ്ഗാനമായ ജുംല എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഒക്ടോബർ 12, 16, 28, നവംബർ 1, 5 എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP