Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുൻ എംപിയുടെ സാരിയിൽ എംഎൽഎ കൈ തുടച്ചു; സൈബർലോകം കീഴടക്കി വൈറൽ വീഡിയോ

മുൻ എംപിയുടെ സാരിയിൽ എംഎൽഎ കൈ തുടച്ചു; സൈബർലോകം കീഴടക്കി വൈറൽ വീഡിയോ

വമാദ്ധ്യമങ്ങളുടെ ഇക്കാലത്ത് നിമിഷനേരത്തെ വികൃതിപോലും വൈറലാകാൻ അധികനേരമൊന്നും വേണ്ട. മധ്യപ്രദേശിലെ സ്വതന്ത്ര എംഎൽഎ ദിനേഷ് റായിക്കും സംഭവിച്ചത് അതാണ്. പൊതുചടങ്ങിനിടെ മുൻ എംപി നീത പട്ടേരിയയുടെ സാരിയിൽ കൈ തുടയ്ക്കുമ്പോൾ അതിത്ര വിവാദമാകുമെന്ന് ദിനേഷ് റായി കരുതിയിരിക്കില്ല. എന്നാൽ, സംഭവം ക്യാമറകൾ ഒപ്പിയെടുക്കുകയും ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി പടരുകയും ചെയ്തതോടെ എ.എൽ.എ കുടുങ്ങി.

സിയോണിയിൽ നടന്ന പൊതുചടങ്ങിനിടെയാണ് സംഭവമുണ്ടായത്. ഉദ്ഘാടനത്തിനായി എല്ലാവരും എഴുന്നേറ്റുനിന്നപ്പോഴാണ് കൈയിൽ പറ്റിയതെന്തോ തൊട്ടുമുന്നിൽനിന്ന എംപിയുടെ സാരിയയിൽ തുടയ്ക്കാൻ ദിനേഷ് റായി ശ്രമിച്ചത്. പൊതുവേദിയാണെന്ന ഓർമ വന്നതുകൊണ്ടാവാം, പെട്ടെന്ന് കൈ പിൻവലിച്ച എംഎൽഎ ഇളിഭ്യനായി സദസ്സിനുനേരെ നോക്കുകയും ചെയ്തു.

എന്നാൽ, വെറുതെ തമാശയ്ക്ക് ചെയ്തതാണെന്നും നീതയുമായി തനിക്ക് സഹോദരീ തുല്യമായ ബന്ധമാണുള്ളതെന്നും ദിനേഷ് പറഞ്ഞു. എന്നാൽ, കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറണമെന്ന് ദിനേഷിനോട് നീത ആവശ്യപ്പെട്ടുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. നീതയോട് സ്വകാര്യമായി ദിനേഷ് മാപ്പു പറഞ്ഞുവെന്നും അവർ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP