Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരത് ഗോപിയെയും ജഗതിയെയും ഓർത്ത് കരഞ്ഞ അരവിന്ദൻ; മാളയിലെ പച്ചമനുഷ്യനെ ജോൺ ബ്രിട്ടാസ് ജെ ബി ജംഗ്ഷണിൽ തുറന്നുകാണിച്ചപ്പോൾ; അഭിമുഖ വീഡിയോ കാണാം..

ഭരത് ഗോപിയെയും ജഗതിയെയും ഓർത്ത് കരഞ്ഞ അരവിന്ദൻ; മാളയിലെ പച്ചമനുഷ്യനെ ജോൺ ബ്രിട്ടാസ് ജെ ബി ജംഗ്ഷണിൽ തുറന്നുകാണിച്ചപ്പോൾ; അഭിമുഖ വീഡിയോ കാണാം..

തിരുവനന്തപുരം: സുഹൃത്തുക്കളെ ഒരുപാട് സ്‌നേഹിച്ചിരുന്ന, എപ്പോഴും വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച നടൻ മാളാ അരവിന്ദന്റേത്. കുതിരുവട്ടം പപ്പു, ജഗതി ശ്രീകുമാർ, ഭരത് ഗോപി, ടിജി രവി തുടങ്ങിയ വലിയ നടന്മാരുമായും ചെറിയ താരങ്ങളുമായി അഘാതമായ ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിൽ പഴയകാല സൗഹൃദങ്ങളെ കുറിച്ചും മാള അരവിന്ദനിലെ പച്ചയായ മനുഷ്യനെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ അഭിമുഖമായിരുന്നു ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷനിൽ.

ഭരത് ഗോപിയും ജഗതി ശ്രീകുമാറിനെയും കുറിച്ചോർത്ത് കരയുന്ന മാള അരവിന്ദനെയായിരുന്നു ബ്രിട്ടാസ് പ്രേക്ഷകരെ പരിചയപ്പെടുത്തിയത്. താനൊരു പച്ചയായ മനുഷ്യനാണെന്നും പ്രേക്ഷകരെ പരിചയപ്പെടുത്തിയ അഭിമുഖമായിരുന്നു ബ്രിട്ടാസുമായി നടത്തിയത്. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ തനിക്ക് മനസില്ലെന്ന് ബ്രിട്ടാസിന് മുന്നിൽ മാള പറയുകയും ചെയ്തു. ഭരത് ഗോപിയ്‌ക്കൊപ്പം അഭിനയിച്ച ശേഷം പിരിഞ്ഞുപോകുമ്പോൾ കരയാറുണ്ടായിരുന്ന കാര്യം മാള കണ്ണീരോടെ തന്നെ വിവരിച്ചു.

ഹാസ്യത്രയങ്ങളിൽ പപ്പു, മാള, ജഗതി എന്നിങ്ങനെയാണ് പറയാറ്. അതുകൊണ്ട് താൻ മരിച്ച ശേഷം മാത്രമേ ജഗതി പോകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജഗതിയെപ്പറ്റി ബ്രിട്ടാസ് ചോദിച്ചപ്പോൾ മാള വിതുമ്പി....എന്നിട്ടിങ്ങനെ പറഞ്ഞു ...'ഇല്ല അവനൊന്നും പറ്റില്ല... പപ്പു പോയി ...ഇനി ഞാൻ ..അതു കഴിഞ്ഞേ ....' ബ്രിട്ടാസ് ചോദിച്ചു : കരയുവാണോ ..... മാള: കരയണ്ടേ ...മനുഷ്യനല്ലേയെന്നാണ്. നടി സുകുമാരിയുടെ മരണത്തെ കുറിച്ചും വൈകാരികമായാണ് ജഗതി പ്രതികരിച്ചത്.

ജെബി ജംഗ്ഷന്റെ വീഡിയോ കാണാം..

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP