Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഗാ സ്റ്റാറിനെ അടുത്ത് കണ്ടതിന്റെ സന്തോഷത്തിൽ വയനാട്ടുകാർ; മമ്മൂട്ടിയെ ഒരു നോക്ക്കാണാൻ ലൊക്കേഷനിലെത്തിയത് ആയിരങ്ങൾ

മെഗാ സ്റ്റാറിനെ അടുത്ത് കണ്ടതിന്റെ സന്തോഷത്തിൽ വയനാട്ടുകാർ; മമ്മൂട്ടിയെ ഒരു നോക്ക്കാണാൻ ലൊക്കേഷനിലെത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം അപൂർവമായി മാത്രം നടക്കുന്ന ജില്ലയിൽ മെഗാ സ്റ്റാർ മമ്മൂട്ടി ഷൂട്ടിങ്ങിനായി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. വയനാട് ആണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ആയിരക്കണക്കിന് ആളുകളാണ് മമ്മൂട്ടിയെ കാണാൻ തടിച്ച് കൂടിയത്. ഗിരീഷ് ദാമോദർ സംവിധാനം നിർവഹിക്കുന്ന 'അങ്കിൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി വയനാട് എത്തിയത്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായിരുന്നു ആദ്യ ദിനങ്ങളിലെ ഷൂട്ടിങ്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്.

മമ്മൂട്ടിയെ കാണാൻ പ്രായഭേദമെന്യെ നിരവധിപേർ റോഡരുകിലും ലൊക്കേഷനിലും കാത്തിരുന്നു. മമ്മൂട്ടിയെ കാത്ത് ഇരിക്കുന്ന ആരാധകരുടെയും ഒരു നോക്ക് കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ആരാധകരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP