Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയൻ ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്ന് വക്കീൽ പറഞ്ഞിട്ട് എന്തായി? താനേത് കോത്താഴത്തുകാരനാ.. എന്ന് ചോദിച്ച അഡ്വ. ജയശങ്കറിനോട് ഫക്രുദ്ദീൻ അലിയുടെ മറുചോദ്യം: മാതൃഭൂമി ചാനൽ ചർച്ചയിൽ പരസ്പ്പരം കൊമ്പുകോർത്ത് രണ്ട് രാഷ്ട്രീയ നിരീക്ഷകർ..

പിണറായി വിജയൻ ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്ന് വക്കീൽ പറഞ്ഞിട്ട് എന്തായി? താനേത് കോത്താഴത്തുകാരനാ.. എന്ന് ചോദിച്ച അഡ്വ. ജയശങ്കറിനോട് ഫക്രുദ്ദീൻ അലിയുടെ മറുചോദ്യം: മാതൃഭൂമി ചാനൽ ചർച്ചയിൽ പരസ്പ്പരം കൊമ്പുകോർത്ത് രണ്ട് രാഷ്ട്രീയ നിരീക്ഷകർ..

തിരുവനന്തപുരം: ചാനൽ ചർച്ചകൾ ചൂടുപിടിച്ച് വാഗ്വാദത്തിന് ഇടയാക്കുന്ന സംഭവം മലയാളത്തിൽ നിത്യസംഭവമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ ചർച്ചകൾ നടത്തുമ്പോൾ. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾക്ക് പൊതുവേ റേറ്റിങ് കൂടുതലാണ്. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ പരിചയ സമ്പന്നനായ ജയശങ്കറും അടുത്തകാലത്തായി രാഷ്ട്രീയ നിരീക്ഷകനെന്ന സ്ഥാനം ചാർത്തിക്കിട്ടിയ ഫക്രുദ്ദീൻ അലിയും തമ്മിൽ കൊമ്പുകോർത്തു.

മുതിർന്ന നേതാക്കളായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ എന്നിവരെ ഒഴിവാക്കി സിപിഐ മന്ത്രിമാരെ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധുമായി രണ്ട് നേതാക്കളും രംഗത്തിറങ്ങിയിരുന്നു. മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഉപജാപം നടന്നിട്ടുണ്ടെന്നും ഉപജാപകരുടെ കമ്മറ്റിയിൽ ഇരിക്കാനില്ലെന്നും പറഞ്ഞ് മുല്ലക്കര സംസ്ഥാന കൗൺസിലിൽ ഇരുവരും വിട്ടു നിന്നതാണ് ഇന്നലെ വാർത്തയ്ക്ക് ഇടയാക്കിയത്. ഇതോടെ കാനത്തിന്റെ കാനത്തിന്റേത് പുതുമുഖ പ്രേമമോ അതോ പുറത്താക്കൽ വിദ്യയോ? എന്ന വിഷയത്തിലാണ് മാതൃഭൂമി ചാനലിൽ സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്തത്. പ്രകാശ് ബാബു, അഡ്വ.എ ജയശങ്കർ, സി.ആർ നീലകണ്ഠൻ, കെ.ബാലചന്ദ്രൻ, വെഞ്ഞാറമൂട് ശശി, ഫക്രുദീൻ അലി എന്നിവർ പങ്കെടുക്കുകയും ചെയ്തു.

ചർച്ച പുരോഗമിക്കവേ മുല്ലക്കരയും, ദിവാകരനും എംഎൽഎ സ്ഥാനവും ഒരു കമ്മിറ്റിയിൽ നിന്നും രാജിവെക്കാൻ പോണില്ലെന്നാണ് അഡ്വ. ജയശങ്കർ പറഞ്ഞത്. ഇരുവർക്കും പ്രതിഷേധം ഉണ്ടെങ്കിലും മറിച്ച് ഒന്നും സംഭവിക്കില്ലെന്നും, നാളെ മുതൽ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ നിരാശകൊണ്ട് വൈകാരികമായി പ്രതികരിച്ചിരിക്കാമെന്നം അദ്ദേഹം പറഞ്ഞു. ഒരു ചുക്കും സംഭവിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.

മുല്ലക്കര കമ്മിറ്റി യോഗത്തിൽ പ്രയോഗിച്ച ഉപചാപം എന്ന വാക്കും ചർച്ചയായി. ഇതേക്കുറിച്ച് അവതാരകരൻ വേണു ഫക്രൂദ്ദീന്റെ അഭിപ്രായം തേടി. വിഷയം കെട്ടടങ്ങിയാലും വാക്കുകൾ അവിടെ കിടക്കുമെന്ന് ഫക്രുദ്ദീൻ പറഞ്ഞു. വരാനിരിക്കുന്ന പാർട്ടി സമ്മേളനത്തിൽ ഇക്കാര്യം പ്രതിഫലിക്കുമെന്ന് പറഞ്ഞ ഫക്രുദ്ദീൻ പറഞ്ഞു. തുടർന്ന് കഴിഞ്ഞ സമ്മേളന കാലത്തെ കുറിച്ചും പറഞ്ഞു. കെ ഇ ഇസ്മയിൽ മാറി നിന്നതു കൊണ്ടാണ് കാനം സെക്രട്ടറിയായത് എന്നായിരുന്നു ഫക്രുദ്ദീന്റെ പക്ഷം. മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു എന്നുമാണ് ഫക്രുദ്ദീൻ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളെ ഖണ്ഡിച്ച ജയശങ്കർ മത്സരിച്ചിരുന്നെങ്കിൽ കെ ഇ ഇസ്മായിൽ ദയനീയമായി പരാജയപ്പെട്ടു പോയേനെ എന്നും താനേത് കോത്താഴത്തുക്കാരനാണെന്നും.. ജയശങ്കർ ചോദിച്ചു.

ഇതോടെ ഫക്രുദ്ദീൻ ശബ്ദമുയർത്തിയ ഫക്രുദ്ദീൻ താനേത് കോത്താഴത്തുകാരനാണെന്ന് തിരിച്ചു ചോദിച്ചു.. അഡ്വ. ജയശങ്കർ പറഞ്ഞതു പോലെയല്ലല്ലോ സംഭവിച്ചതെന്ന് ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയാകില്ലെന്ന് പറഞ്ഞിട്ട് എന്തായി? നിങ്ങൾ നിങ്ങളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ പറയുന്നു. രണ്ടെണ്ണം അങ്ങോട്ടു പറയാൻ എനിക്കും അറിയാം.. എന്ന് പറഞ്ഞതോടെ വ്യക്തിപരമായി കര്യങ്ങൾ മാറി. ഇതോടെ അവതാരകൻ വേണു വിഷയത്തിൽ ഇടപെട്ടു. വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് പറഞ്ഞ് വിഷയം ശമിപ്പിച്ചു. തുടർന്നാണ് ചർച്ച മുന്നോട്ടു പോയത്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ പങ്കെടുക്കവേ ഫക്രുദ്ദീൻ അലിയുടെ പരാമർശം വിവാദമായിരുന്നു. അന്ന് ജെഡിയു നേതാവ് നീല ലോഹിതദാസൻ നാടാരെ അവഹേളിക്കുന്ന വിധത്തിൽ സംസാരിച്ചതിനെ തുടർന്ന് അവതാരകൻ വിനു പരസ്യമായി മാപ്പു ചോദിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP