Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മരിച്ച് മണ്ണായി പള്ളിക്കാട്ടിൽ പുഴുവരിച്ച് ഒറ്റയ്ക്ക് കിടക്കുന്ന നാൾ വരും, പൊന്നുമോളേ.. രക്ഷപെടില്ല'; മഴവിൽ മനോരമയുടെ പരിപാടിക്കിടെ പർദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെ മതപ്രഭാഷകന്റെ ശാപവാക്കുകൾ

'മരിച്ച് മണ്ണായി പള്ളിക്കാട്ടിൽ പുഴുവരിച്ച് ഒറ്റയ്ക്ക് കിടക്കുന്ന നാൾ വരും, പൊന്നുമോളേ.. രക്ഷപെടില്ല'; മഴവിൽ മനോരമയുടെ പരിപാടിക്കിടെ പർദ്ദ ധരിച്ചത് അബദ്ധത്തിലാണെന്ന് പറഞ്ഞ പെൺകുട്ടിക്കെതിരെ മതപ്രഭാഷകന്റെ ശാപവാക്കുകൾ

മറുനാടൻ ഡെസ്‌ക്ക്

കോഴിക്കോട്: മുസ്ലിം സ്ത്രീ വസ്ത്രം ധരിക്കുന്നതിൽ പിഴവു പറ്റിയാൽ തട്ടം ഇടാതെ പുറത്തിറങ്ങിയാൽ ഉടനെ തന്നെ നരകത്തിലേക്ക് വഴികാട്ടുന്ന ചില മതപണ്ഡിതന്മാരുണ്ട്. ഇത്തരക്കാരുടെ കവലപ്രസംഗങ്ങൾ കേൾക്കാൾ നവോത്ഥാനം പറയുന്ന കേരളത്തിലും ഇഷ്ടംപോലെ ആൾക്കാർ ഉണ്ടെന്നതാണ് വാസ്തവം. ഇത്തരക്കാരെ പൊളിച്ചടുക്കി കൊണ്ടാണ് അടുത്തിടെ ഏഷ്യാനെറ്റിൽ ഷാജഹാൻ പരിപാടി അവതരിപ്പിച്ചത്. അത്തരമൊരു സദാചാര പ്രസംഗത്തിന്റെ കൂടി വീഡിയോ പുറത്തുവന്നു. മുനീർ ഇറാറ്റിൽ എന്നയാളാണ് ഈ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതത്.

ചാനൽ പരിപാടിയിൽ പങ്കെടുത്ത് പെൺകുട്ടി പർദ്ദ ധരിച്ചത് അബന്ധത്തിലാണെന്ന് പറഞ്ഞപ്പോൾപ്രകോപിതനായത് മതപ്രഭാഷകനാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പർദ്ദയെ തള്ളിപ്പറഞ്ഞ പെൺകുട്ടി നരകത്തിൽ പോകുമെന്നാണ് ബാഖവിയുടെ അവകാശവാദം. മഴവിൽ മനോരമ ചാനലിന്റെ പരിപാടിയിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടിയോട് അവതാരകരിലൊരാളായ മാത്തുക്കുട്ടി എപ്പോഴും ഇതാണോ ധരിക്കാറെന്ന് ചോദിച്ചിരുന്നു. ഇതിന് പെൺകുട്ടി നൽകിയ മറുപടി, ഇന്നൊരു അബദ്ധം പറ്റിയതാണെന്നായിരുന്നു. ഇതാണ് മതപ്രഭാഷകനെ പ്രകോപിപ്പിച്ചത്.

നാലാൾ കൂടുന്നിടത്ത് കൂട്ടുകാരുടെ കയ്യടി നേടാനും പബ്ലിസിറ്റിക്കും വേണ്ടി പടച്ചോന്റെ ദീനിനെ ചവുട്ടിത്തേക്കുന്നുവെന്നായിരുന്നു ഇയാളുടെ വിമർശനം. പരിശുദ്ധരായ ആയിഷയും ഖദീജയും ഫാത്തിമയുമൊക്കെ ധരിച്ച പുണ്യമായ പർദ്ദയെയാണ് ഇവളിങ്ങനെ അപമാനിക്കുന്നതെന്നും അയാൾ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മഴവിൽ മനോരമയിൽ ഉടൻ പണം പരിപാടിയിൽ ഈ ഭാഗം സംപ്രേഷണം ചെയ്തത്.

പരിശുദ്ധമായ പർദ്ദ ധരിച്ചത് അബദ്ധത്തിലാണെന്നു പറയുന്നവൾ അള്ളാഹുവിനോട് ദുഅ ചെയ്യുന്നത് എന്നെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകണേ എന്നാണ്. എന്നാൽ ആരു പോകുന്ന സ്വർഗ്ഗമാണ് ഇവൾ ചോദിക്കുന്നത്. എന്നും ഇയാൾ പറയുന്നതായി വീഡിയോയിൽ കാണാൻ സാധിക്കും. കബറടക്കുമ്പോൾ പോലും അന്യ പുരുഷന്മാർ തന്റെ ശരീരം കാണരുതെന്ന് പറഞ്ഞ ഫാത്തിമയുടെ സ്വർഗ്ഗത്തിൽ പോകണമെന്നാണ് ഇവൾ പറയുന്നത്. ഇവൾക്ക് കയ്യടിച്ചവരും മറന്നു മരിച്ച് മണ്ണായി പുഴുവരിച്ച് പള്ളിക്കാട്ടിൽ കിടക്കുന്ന ഒരു ദിവസം വരുമെന്നും അയാൾ പറയുന്നു.

ഇതുപോലെ മതത്തെയും പർദ്ദയേയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കാൻ കാരണം ചെറുപ്പത്തിലേ മദ്രസയിൽ അയച്ചും മറ്റും മതത്തെ കുറിച്ച് പഠിപ്പിക്കാത്തതാണെന്നും മതപ്രഭാഷകൻ പറയുന്നുണ്ട്. അതേസമയം, ഇയാളുടെ പ്രസംഗത്തിനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.  

ഈ വാർത്ത നേരത്തെ പ്രസിദ്ധീകരിച്ചപ്പോൾ അബദ്ധത്തിൽ മറ്റൊരു പ്രഭാഷകന്റെ പേര് പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP