Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ചാനൽ ചർച്ചക്കിടെ ഉത്തരം മുട്ടിയപ്പോൾ അതിഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; ടിജി മോഹൻദാസിനെ നിർത്തിപ്പൊരിച്ച് അവതാരകൻ സനീഷ്; മീഡിയാ വൺ സ്‌പെഷ്യൽ എഡിഷന്റെ വീഡിയോ കാണാം..

ചാനൽ ചർച്ചക്കിടെ ഉത്തരം മുട്ടിയപ്പോൾ അതിഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; ടിജി മോഹൻദാസിനെ നിർത്തിപ്പൊരിച്ച് അവതാരകൻ സനീഷ്; മീഡിയാ വൺ സ്‌പെഷ്യൽ എഡിഷന്റെ വീഡിയോ കാണാം..

ആവണി ഗോപാൽ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇല്ലാക്കണക്കൾ പറഞ്ഞു മറ്റ് പക്ഷം പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് ബിജെപി നേതാവെന്ന് സ്വയം അവകാശപ്പെടുന്ന ടി ജി മോഹൻദാസിന്റെ സ്ഥിരം പരിപാടിയാണ്. ഇത് സ്ഥിരം പാരിപാടിയാക്കി അദ്ദേത്തെ സോഷ്യൽ മീഡിയയും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തന്റെ ഭാഗം വിജയിക്കാൻ വേണ്ടി സ്ഥിരമായി നുണ പറയുന്നത് പതിവാക്കിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ചാനൽ അവതാരകന്റെ കൈയിൽ നിന്നും കടുത്ത വിമർശനം നേരിട്ടു. മീഡിയാ വണ്ണിലെ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ അവതാരകൻ സനീഷാണ് ടി ജി മോഹൻദാസിനെ നിർത്തിപ്പൊരിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ജെഎൻയുവിലെ വിഷയമായിരുന്നു മീഡിയാ വണ്ണിലെ ചർച്ചാ വിഷയം. ചാനൽ ചർച്ച പുരോഗമിക്കുന്നതിനിടെ അതിഥിയായി എത്തിയ വ്യക്തിപരമായി ആക്ഷേപിച്ചപ്പോഴാണ് ചാനൽ അവതാരകൻ പ്രതികരിച്ചത്. ചർച്ചയിൽ അതിഥിയായ ഡൽഹി യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ സച്ചിൻ നാരായണനെ അവഹേളിച്ചതോടെയാണ് അവതാരകനായ ഇ സനീഷ് ഇടപെട്ടത്. സച്ചിൻ തുരപ്പൻ പണി ചെയ്യുകയാണെന്നും പണിയെടുക്കാതിരിക്കുകയാണെന്നും പറഞ്ഞതോടെയാണ് ടി ജി മോഹൻദാസിനെതിരെ അവതാരകൻ രംഗത്തെത്തിയത്.

ഗന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ ദൈവമാണെന്ന് ചില ബിജെപി നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് സച്ചിൻ പറഞ്ഞതാണ് ടി ജി മോഹൻദാസിന് ക്ഷീണമായത്. ഇവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാത്ത കാര്യവും സച്ചിൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് മോഹൻദാസ് അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചത്. സച്ചിനെ അധിക്ഷേപികരുതെന്ന് അവതാരകൻ പറഞ്ഞെങ്കിലും മോഹൻദാസ് വീണ്ടും തൊരപ്പൻ പ്രയോഗം നടത്തി ഇതോെടയാണ് സനീഷ് അതിരൂക്ഷമായി തന്നെ മോഹൻദാസിനോട് പ്രതികരിച്ചു.

'നിങ്ങളുടെ അഭിപ്രായം എല്ലാവരും പറയണമെന്ന് പറഞ്ഞാൽ നടക്കില്ല. നിങ്ങളുടെതല്ലാത്ത ചിന്തകളെല്ലാം രാജ്യ ദ്രോഹം എന്ന് പറഞ്ഞു ചർച്ചക്ക് വന്ന അതിഥിയോട് തുരപ്പൻ പണി ചെയ്യുന്നവൻ, 125000 പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവൻ, എന്നൊക്കെ പറഞ്ഞാൽ ഇടപെടുക തന്നെ ചെയ്യുമെന്നും സനീഷ് പറഞ്ഞു. സച്ചിൻ നാരായണൻ ജോലി നേടിയത് പഠിച്ച് സ്വന്തം നിലയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 33 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചുള്ളൂവെന്നും മറ്റുള്ളവർ വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെന്ന് ഓർക്കണമെന്നും സനീഷ് വ്യക്തമായി പറഞ്ഞു. എന്റെ അതിഥിയായി വന്നയാളെ രണ്ട് തവണ അധിക്ഷേപിച്ചു എന്നതു കൊണ്ടാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തുടർന്ന് സംസാരിച്ചവരും മോഹൻദാസിന്റെ നിലപാടിനെതിരെ രംഗത്തെത്തി.

വെൽഡൺ മിസ്റ്റർ സനീഷ് @ 14.02.2016 സ്പെഷ്യൽ എഡിഷൻ.''നിങ്ങളുടെ അഭിപ്രായം എല്ലാവരും പറയണമെന്ന് പറഞ്ഞാൽ നടക്കില്ല.നിങ്ങളുടെതല്ലാത്ത ചിന്തകളെല്ലാം രാജ്യ ദ്രോഹം എന്ന് പറഞ്ഞു ചർച്ചക്ക് വന്ന അതിഥിയോട് തുരപ്പൻ പണി ചെയ്യുന്നവൻ ,125000 പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവൻ എന്നൊക്കെ പറഞ്ഞാൽ ഇടപെടുക തന്നെ ചെയ്യും.നിങ്ങളുടെ ഔദാര്യമൊന്നുമല്ല അദ്ധ്യാപകൻ സച്ചിൻ നാരായണൻ വാങ്ങുന്ന ശമ്പളം.'' B.J.P നേതാവ് ടി.ജി മോഹൻ ദാസിനോട് സനീഷ്.

Posted by CPIM Cyber Commune on Sunday, February 14, 2016

ചർച്ചയുടെ ഈ വീഡിയോ ഫേസ്‌ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ആർഎസ്എസ് ഭാഗം ന്യായീകരിക്കാൻ ചാനൽ ചർച്ചകളിലെത്തുന്ന ടിജി മോഹൻദാസിനെ വ്യാജവാദം ഉന്നയിച്ചതിനെ തുടർന്ന് നേരത്തെയും അവതാരകർ പൊളിച്ചടുക്കിയിരുന്നു. ക്ഷേത്രവരുമാനം സംസ്ഥാന സർക്കാറിന്റെ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്ന വാദം ഉന്നയിച്ച മോഹൻദാസിന്റെ വാദം പൊള്ളയാണെന്ന് രേഖകൾ സഹിതമായിരുന്നു സൈബർ ലോകം പൊളിച്ചടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP