സിനിമയിലെ രാഷ്ട്രീയം പ്രേഷകരിലേക്കും പകർന്നു; മെക്‌സിക്കൻ അപാരത കണ്ട് പുറത്തിറങ്ങിയ വിദ്യാർത്ഥി സംഘടനക്കാർ തീയേറ്ററിനു മുന്നിൽ നടത്തിയത് അപാര അടി; വീഡിയോ കാണാം
March 05, 2017 | 04:30 PM | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കൻ അപാരത കാമ്പസ് രാഷ്ട്രീയം പ്രമേയമായുള്ള ചിത്രമാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ കെഎസ്‌ക്യൂ, എസ്എഫ്. വൈ എന്നിങ്ങനെയാണ് വിദ്യാർത്ഥി സംഘടനകൾക്ക് പേര് നൽകിയിരിക്കുന്നത്. എന്നാൽ സിനിമയിലെ രാഷ്ട്രീയം പ്രേഷകർക്കും ബാധിച്ചപ്പോൾ തിയേറ്ററിൽ നടന്നത് പൊരിഞ്ഞ അടിയായിരുന്നു.
കഴിഞ്ഞദിവസം എറണാകുളത്തെ പ്രമുഖ തിയേറ്ററിലായിരുന്നു സംഭവം. സിനിമ കണ്ട് പുറത്തേക്കിറങ്ങിയ രണ്ടു രാഷ്ട്രീയ സംഘടനയിലെ പ്രവർത്തകർ തിയേറ്ററിൽ പൂരത്തല്ലു നടത്തുകയായിരുന്നു. തിയേറ്ററനു മുന്നിൽ പാർക് ചെയ്തിരുന്ന കാറുകൾക്കിടയിലായിരുന്നു അടി നടന്നത്. കാലുകുത്താൻ സ്ഥലമില്ലാതിരുന്നിട്ടും അടിയുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല.