Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലിനടിയിൽ നീലച്ചിത്രത്തിന്റെ പ്രമോ വീഡിയോ ചിത്രീകരിക്കാൻ ഇറങ്ങിയ നായികയ്ക്കു സ്രാവിന്റെ കടിയേറ്റു; ശരീരം ഇളക്കി വെള്ളത്തിനടിയിലേക്കു പോയ മോളി സെക്കൻഡുകൾക്കകം അലറിക്കരഞ്ഞു തിരിച്ചുകയറി; വീഡിയോ കാണാം

കടലിനടിയിൽ നീലച്ചിത്രത്തിന്റെ പ്രമോ വീഡിയോ ചിത്രീകരിക്കാൻ ഇറങ്ങിയ നായികയ്ക്കു സ്രാവിന്റെ കടിയേറ്റു; ശരീരം ഇളക്കി വെള്ളത്തിനടിയിലേക്കു പോയ മോളി സെക്കൻഡുകൾക്കകം അലറിക്കരഞ്ഞു തിരിച്ചുകയറി; വീഡിയോ കാണാം

മിയാമി: കടലിനടിയിൽ നീലച്ചിത്രത്തിന്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കാനായി ഇറങ്ങിയ നായികയ്ക്കു ശ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലച്ചിത്ര നടിയാണ് ആക്രമിക്കപ്പെട്ടത്. ഫ്‌ളോറിഡയിലെ തീരത്ത് സ്രാവുകൾ നിറഞ്ഞ സ്ഥലത്തു ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം.

കടലിൽ നങ്കൂരമിട്ട ബോട്ടിൽ ചിത്രീകരണം ആരംഭിക്കവേ മോളി വളരെ സന്തോഷത്തിലായിരുന്നു. ശരീരം ഇളക്കി ചിരിച്ചുകൊണ്ടാണ് നായിക കടലിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. സ്രാവിന്റെ ആക്രമണം ചെറുക്കാനായി ഇരുമ്പു കൂട്ടിലാണ് നടി കടലിലേക്ക് ഇറങ്ങിയത്.

നടി വെള്ളത്തിനടിയിലെത്തി സെക്കൻഡുകൾക്കകം കണങ്കാലിൽ സ്രാവ് കടിക്കുകയായിരുന്നു. ഇരുമ്പുകൂട്ടിൽനിന്ന് മോളി കാലു വെളിയിലേക്കിട്ടതാണ് അപകടത്തിനു കാരണം. ഉടൻതന്നെ ബോട്ടിലുണ്ടായിരുന്നവർ മോളിയെ വലിച്ചുകയറ്റി. പേടിയും വേദനും സഹിക്കാതെ മോളി അലറിക്കരയുകയായിരുന്നു.

പത്തടി നീളമുള്ള സ്രാവാണ് മോളിയെ ആക്രമിച്ചത്. മോളിയുടെ കാലിലെ മുറിവിന് 20 സറ്റിച്ചുകൾ വേണ്ടിവന്നു. കാംസോഡ എന്ന നിലചിത്രനിർമ്മാണ കമ്പനിക്കുവേണ്ടിയായിരുന്നു ഷൂട്ടിങ്. അപകടത്തിനു പിന്നാലെ ഷൂട്ടിങ് നിർത്തി.

കാലിലെ മുറിവ് ഉണങ്ങിവരുകയാണെന്നും പിന്തുണ നല്കിയ എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നതായും മോളി പറഞ്ഞു. ഭാഗ്യത്തിന് 20 തുന്നിക്കെട്ടലേ വേണ്ടിവന്നുള്ളൂ. എന്തൊക്കെയായാലും തനിക്കുണ്ടായത് വലിയോരു അനുഭവമാണെന്നും എല്ലാവരോടും പറയാൻ ഒരു കഥയായിയെന്നും മോളി കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP