Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിംനേഷ്യത്തിൽ ധരിക്കുന്ന വസ്ത്രത്തിന്റെ മോഡലിൽ ശരീരം പെയിന്റ് ചെയ്ത് അവൾ ബീച്ച് റോഡിലൂടെ നഗ്‌നയായി നടന്നു; എന്നിട്ട് ആരെങ്കിലും തിരിച്ചറിഞ്ഞോ..? ഒരു പരീക്ഷണ വീഡിയോ കാണാം

ജിംനേഷ്യത്തിൽ ധരിക്കുന്ന വസ്ത്രത്തിന്റെ മോഡലിൽ ശരീരം പെയിന്റ് ചെയ്ത് അവൾ ബീച്ച് റോഡിലൂടെ നഗ്‌നയായി നടന്നു; എന്നിട്ട് ആരെങ്കിലും തിരിച്ചറിഞ്ഞോ..? ഒരു പരീക്ഷണ വീഡിയോ കാണാം

ലണ്ടൻ: ശരീരത്തിൽ നൂൽബന്ധമില്ലാതെ എന്നാൽ വസ്ത്രം പോലെ പെയിന്റടിച്ച് പട്ടാപ്പകൽ ആളുകൾ തിങ്ങി നിറഞ്ഞ ലോസ് ഏയ്ജൽസിലെ ബീച്ച് റോഡിലൂടെ നടന്ന് ക്രിസ്റ്റൽ ഈസ്റ്റ്മാൻ എന്ന 24കാരി മോഡൽ വിസ്മയം സൃഷ്ടിച്ചു. ഇത്തരം ഒരു രൂപത്തോട് ആളുകൾ എത്തരത്തിൽ പ്രതികരിക്കുമെന്ന് നടത്തിയ ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടത്തം. ജിംനേഷ്യത്തിൽ ധരിക്കുന്ന വസ്ത്രത്തിന്റെ മോഡലിൽ ശരീരത്തിൽ പച്ചയും കറുപ്പും പെയിന്റ് ചെയ്തായിരുന്നു ക്രിസ്റ്റലിന്റെ വേറിട്ട പരീക്ഷണം. ലോസ് ഏയ്ജൽസിലെ വെനീസ് ബീച്ച് റോഡിലൂടെയായിരുന്നു യുവതിയുടെ ഈ അപൂർവ നടത്തം. ക്രോപ്പ് ടോപ്പ്, ലെഗിൻഗ്സ് എന്നിവയുടെ രൂപത്തിലായിരുന്നു ഇവർ ദേഹത്ത് പെയിന്റടിച്ചത്. അസാധാരണായി ചിലർ ഉറ്റ് നോക്കിയെങ്കിലും ആർക്കും ഈ സുന്ദരി നഗ്‌നയാണെന്ന് തിരിച്ചറിയാൻ ഭൂരിഭാഗം പേർക്കും സാധിച്ചില്ലെന്നതാണ് വിസ്മയകരമായ കാര്യം.

രണ്ട് മണിക്കൂറോളം സമയമെടുത്താണ് ആർട്ടിസ്റ്റ് ഒക്ടോവിയോ സോളിസ് ക്രിസ്റ്റലിനെ ഇത്തരത്തിൽ പെയിന്റ് ചെയ്തൊരുക്കിയിരുന്നത്. സ്‌കിൻടൈറ്റ് വർക്കൗട്ട് വസ്ത്രത്തിന്റെ രൂപത്തിലായിരുന്നു ഈ പെയിന്റിങ്. മിക്കവരും ക്രിസ്റ്റലിനെ ശ്രദ്ധിച്ചത് പോലുമില്ലെങ്കിലും ചിലർ അസാധാരണമായി അവരെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു. അതായത് 16 പേർ രണ്ടാമതൊരിക്കൽ കൂടി ഈ സുന്ദരിയെ സംശയത്തോടെയും അത്ഭുതത്തോടെയും സന്തോഷത്തോടെയും തല തിരിച്ച് നോക്കുന്നത് ഇത് സംബന്ധിച്ച വീഡിയോയിൽ കാണാം. എയർബ്രഷുപയോഗിച്ചാണ് തന്റെ ശരീരത്തിൽ പെയിന്റടിച്ചതെന്നും ആർട്ടിസ്റ്റുകൾ വളരെ മനോഹരവും യഥാതദവുമായ രീതിയിലാണിത് നിർവഹിച്ചതെന്നും ക്രിസ്റ്റൽ വെളിപ്പെടുത്തുന്നു.

താൻ നഗ്‌നയാണെന്ന് മിക്കവർക്കും മനസിലായില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് യുവതി പ്രതികരിച്ചത്. ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ഷോപ്പ് സന്ദർശിക്കാൻ തന്നെ ക്ഷണിക്കുക പോലുമുണ്ടായെന്ന് ക്രിസ്റ്റൽ പറയുന്നു. എന്നാൽ തന്റെ കൈയിൽ പണമോ മറ്റൊന്നുമോ അക്ഷരാർത്ഥത്തിൽ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇത്തരത്തിൽ നൂൽബന്ധമില്ലാതെ നടന്നത് വളരെ സ്വാതന്ത്ര്യം തോന്നിയ പ്രവൃത്തിയായിരുന്നുവെന്നും ആർക്കും ഇത് ആസ്വദിക്കാവുന്നതേയുള്ളുവെന്നും ക്രിസ്റ്റൽ നിർദേശിക്കുന്നു. കാലിഫോർണിയ ഇക്കാര്യത്തിൽ വളരെ ലിബറലാണെന്നും ഇമ്മാതിരി കാര്യങ്ങൾക്ക് ഇവിടെ ഏവരും പിന്തുണ തരുമെന്നും ഇവർ പറയുന്നു.

താൻ ആളുകളെ ആകർഷിക്കാൻ വേണ്ടി യാതൊന്നും ചെയ്തിരുന്നില്ലെങ്കിലും നിരവധി പേർ തന്റെ തൊട്ടടുത്ത് വന്ന് സൂക്ഷിച്ച് നോക്കിയിരുന്നുവെന്നും ചിലർക്ക് താൻ നഗ്‌നയാണെന്ന് തോന്നിയിരുന്നുവെന്നും എന്നാൽ മിക്കവർക്കും മനസിലായിട്ടില്ലെന്നും ക്രിസ്റ്റൽ പറയുന്നു. കെന്റക്കിയിൽ നിന്നുള്ള ദമ്പതികൾ തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ഈ നടത്തിത്തിനിടെ താൽപര്യം പ്രകടിപ്പിച്ച കാര്യവും അവർ വെളിപ്പെടുത്തി.

 

ഇത്തരം നടത്തത്തിലൂടെ ആളുകൾക്ക് നഗ്‌നതയെക്കുറിച്ച് ടെൻഷനടിക്കാതെ പൂർണമായും സ്വതന്ത്രമായി നടക്കുന്ന അനുഭവമുണ്ടാകുമെന്നും ഈ മോഡൽ സാക്ഷ്യപ്പെടുത്തുന്നു. ഇതു പോലുള്ള പരീക്ഷണങ്ങൾ മുമ്പും ചിലർ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ലണ്ടനിലെ കെൻസിങ്ടൺ ഹൈ സ്ട്രീറ്റിലൂടെ മോഡൽ കെല്ലി ക്ലെയിൻ ഇതിന് സമാനമായ രീതിയിൽ പെയിന്റടിച്ച് നടന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP