Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുന്ദരികളായ മോഡലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിമാനത്താവളത്തിന്റെ റൺവേയിൽ കയറിയ സംഭവം ലോക മാധ്യമങ്ങളിൽ വാർത്തയായി; തലയ്ക്ക് മുകളിലൂടെ പറന്നുയർന്ന വിമാനത്തിത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മോഡലുകൾക്കെതിരെ അന്വേഷണം തുടങ്ങി

സുന്ദരികളായ മോഡലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിമാനത്താവളത്തിന്റെ റൺവേയിൽ കയറിയ സംഭവം ലോക മാധ്യമങ്ങളിൽ വാർത്തയായി; തലയ്ക്ക് മുകളിലൂടെ പറന്നുയർന്ന വിമാനത്തിത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മോഡലുകൾക്കെതിരെ അന്വേഷണം തുടങ്ങി

ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഡലുകൾ റൺവേയിൽ കയറിയ സംഭവം ലോക മാധ്യങ്ങളുടെ ശ്രദ്ധയിൽ. ലോക മാധ്യമങ്ങളിൽ ഈ സംഭവം വാർത്തയായിട്ടുണ്ട്. അതിസുന്ദരികളായ മോഡലുകൾക്ക് ഫോട്ടോഷൂട്ടിന്റെ ഭാഗയമായണ് റൺവേയിൽ കയറിയത്. ഇവരുടെ തലയ്ക്ക് മുകളിലൂടെ വിമാനം പറന്നു പോകുന്ന വീഡിയോയും പുറത്തുവന്നു.

തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോൾ റൺ വേയിൽ പരസ്യ ചിത്രത്തിലെ മോഡലുകൾ നിൽക്കുന്ന വീഡിയോ പുറത്ത് വന്നനതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിടുക ആയിരുന്നു.

രാജസ്ഥാനിലെ ചെറിയ വിമാനത്താവളങ്ങളിലേതൊ ഒന്നിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഡലുകൾ റൺവേയിൽ നിൽക്കുന്ന സമയത്ത് ഇവരുടെ തലക്ക് തൊട്ടുമുകളിൽ കൂടി വളരെ താഴ്ന്ന് വിമാനം പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വി.ടി. - എസ്എഐ എന്നാണ് വിമാനത്തിന്റെ പേര്. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് വിമാനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മിത 14 സീറ്റുള്ള സെസ്‌ന ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് ഇത്. വീഡിയോയിലുള്ള രംഗങ്ങൾ മോഡലുകൾക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്നാണ് വിവരം. ഇവർ ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.

സാധാരണ ഗതിയിൽ വിമാനം പറന്നുയരുമ്പോൾ റൺവേയിൽ അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടായാൽ ടേക്ക് ഓഫ് ഉപേക്ഷിക്കുകയാണ് പൈലറ്റുമാർ ചെയ്യുക. അങ്ങനെ ഉണ്ടാകാത്ത സാഹചര്യത്തിൽ കർശനമായ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP