Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരത്തുകൾ അപകടക്കെണികളാകുന്നതെങ്ങനെ? അമിതാവേശവും അശ്രദ്ധയും വേണ്ടപ്പെട്ടവരുടെ ജീവൻ കവരുമെന്ന് ഓർമിപ്പിക്കുന്ന 'വേഗത' എന്ന ഷോട്ട് ഫിലിം ട്വിറ്ററിൽ ഷെയർ ചെയ്ത് മോഹൻലാൽ

നിരത്തുകൾ അപകടക്കെണികളാകുന്നതെങ്ങനെ? അമിതാവേശവും അശ്രദ്ധയും വേണ്ടപ്പെട്ടവരുടെ ജീവൻ കവരുമെന്ന് ഓർമിപ്പിക്കുന്ന 'വേഗത' എന്ന ഷോട്ട് ഫിലിം ട്വിറ്ററിൽ ഷെയർ ചെയ്ത് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: കേരളത്തിലെ നിരത്തുകൾ അപകടക്കെണികളാകുന്നതിന് ഒരുകാരണം അമിത വേഗതയും അശ്രദ്ധയും രണ്ടുമുഖ്യകാരണങ്ങളാണ്.അമിതവേഗതയിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലരീഷിന്റെ വേഗത എന്ന ഹ്രസ്വ ചിത്രം. ഈ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ട് വഴി സൂപ്പർതാരം മോഹൻലാൽ ഷെയർ ചെയ്തു.

റോഡുകളിലെ അമിതവേഗതയും ചെറുപ്പക്കാരുടെ അശ്രദ്ധയുമാണ് കുടുംബകഥയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.മകന്റെ ന്യൂജൻ ബൈക്ക് അബദ്ധത്തിൽ ഇടിച്ച് അച്ഛൻ മരിക്കുന്നതും അതറിയാതെ മകൻ ബാറിൽ സുഹൃത്തിനൊപ്പെ അടിച്ചുപൊളിച്ച ശേഷം രാവിലെ വീട്ടിൽ കയറി വരുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ആവേശം മൂലമുള്ള വേഗത നമുക്ക് വേണ്ടപ്പെട്ടവരുടെ ജീവനില്ലാതാക്കുന്നു എന്ന ഷോർട്ട് ഫിലിം അവസാനിപ്പിക്കുന്നത്.ട്രോഫിക് ബോധവൽകരണത്തിനായി സിറ്റി പൊലീസും യുവത്വം ഫിലിം സസൈറ്റിയും ഒരുമിച്ചൊരുക്കിയ ചിത്രത്തിന്റെ സിഡി പ്രകാശനം മോഹൻലാലാണ് നിർവഹിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP