Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

152 വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പ്രപഞ്ച യാഥാർഥ്യം; ബ്ലൂ, ബ്ലഡ്, സൂപ്പർമൂൺ പ്രതിഭാസങ്ങൾ ഒന്നിച്ചു വരുന്ന അത്യപൂർവമായ സന്ധ്യ; വീഡിയോ കാണാം

152 വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പ്രപഞ്ച യാഥാർഥ്യം; ബ്ലൂ, ബ്ലഡ്, സൂപ്പർമൂൺ പ്രതിഭാസങ്ങൾ ഒന്നിച്ചു വരുന്ന അത്യപൂർവമായ സന്ധ്യ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നാണ് ആ ദിവസം. ബ്ലൂ, ബ്ലഡ്, സൂപ്പർമൂൺ പ്രതിഭാസങ്ങൾ ഒന്നിച്ചു വരുന്ന അത്യപൂർവമായ സന്ധ്യ. സന്ധ്യയ്ക്ക് 6.21 ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ ചന്ദ്രഗ്രഹണം അനുഭവപ്പെടും. ഈ സമയത്ത് ആകാശത്ത്നോക്കാൻ നമ്മൾ മറന്നാൽ നഷ്ടപ്പെടുന്നത് ഈ ആയുസ്സിൽ കാണാൻ കഴിയാത്ത വിസ്മയക്കാഴ്ചയാകും.

152 വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന ഈ പ്രപഞ്ച യാഥാർഥ്യത്തെ ശാസ്ത്രലോകം വിളിക്കുന്നത് ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ എന്നാണ്. ഈ മൂന്ന് പ്രതിഭാസങ്ങളും ഒരുമിച്ച് ഇന്നത്തെ സന്ധ്യാകാശത്ത് നമുക്ക് ദൃശ്യമാകും. ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല എങ്കിലും ഇതു മൂന്നും കൂടി ഒരുമിച്ചു വരുന്നത് അത്യപൂർവമാണ്. 1866 മാർച്ച് 31നാണ് ഇതിനു മുൻപ് ഈ പ്രതിഭാസം ഒരുമിച്ചുണ്ടായത്.

ഈ പ്രതിഭാസത്തിനുശേഷം ചന്ദ്രന്റെ നിറം കടും ഓറഞ്ച് നിറമാകും. വലിപ്പം ഏഴ് ശതമാനവും പ്രഭ മുപ്പതു ശതമാനത്തിലേറെയും വർദ്ധിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവിൽനിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലിപ്പത്തിൽ കാണുന്നത്.

സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്നതുകൊണ്ടും ചന്ദ്രൻ ഭൂമിയോട് വളരെ അടുത്തായതിനാലും കടലിൽ വേലിയേറ്റത്തിന് ശക്തികൂടുതലായിരിക്കും എന്നതൊഴിച്ചാൽ പേടിക്കാനായി മറ്റൊന്നുമില്ല.

അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും പേരിൽ മാനത്തെ വിസ്മയം കാണാതിരുന്നാൽ നമുക്ക് നഷ്ടപ്പെടുന്നത് പ്രപഞ്ചത്തിലെ വിസ്മയക്കാഴ്ചയാണ്. അതേ, ഐൻസ്‌റ്റൈനും ഗാന്ധിജിക്കും അബ്ദുൾ കലാമിനുപോലും കാണാൻ കഴിയാതെ പോയത് നമ്മൾ കാണുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP