Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളൊഴിഞ്ഞ ട്രെയ്‌നിലൂടെ നടക്കുമ്പോൾ ദംഷ്ട്രം നീട്ടി ചോര ഒലിപ്പിച്ച് പിശാചുകൾ ആക്രമിക്കാനെത്തി; ഒരു ടിവി ഷോയിൽ കുരുങ്ങിയ യുവതി പേടിച്ചു മരിക്കാറായ വീഡിയോ കാണാം

ആളൊഴിഞ്ഞ ട്രെയ്‌നിലൂടെ നടക്കുമ്പോൾ ദംഷ്ട്രം നീട്ടി ചോര ഒലിപ്പിച്ച് പിശാചുകൾ ആക്രമിക്കാനെത്തി; ഒരു ടിവി ഷോയിൽ കുരുങ്ങിയ യുവതി പേടിച്ചു മരിക്കാറായ വീഡിയോ കാണാം

ബ്രസീലിൽ ഒരു സബ് വേ ട്രെയിനിനുള്ളിൽ ഒറ്റയ്ക്കായ യുവതിയെ പ്രേതങ്ങൾ വളഞ്ഞ് ആക്രമിക്കാനെത്തുന്നത് ചിത്രീകരിച്ച കുസൃതി ടിവി ഷോ രംഗങ്ങൾ വൈറലാകുന്നു. ആളൊഴിഞ്ഞ സ്‌റ്റേഷനിലെത്തുന്ന ഒഴിഞ്ഞ ട്രെയിനിലെ യാത്രക്കാരിയായ യുവതിയുടെ ഭയത്തിന്റെ നേർക്കാഴ്‌ച്ചകൾ ഒളിക്യാമറകൾ വച്ചാണ് ചീത്രീകരിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുമ്പോൾ ട്രെയിനിന്റെ വാതിലുകൾ തുറക്കാത്തതോടെ യുവതിയുടെ ആശങ്ക വർധിക്കുന്നു. അൽപം സമയത്തിനു ശേഷം ട്രെയ്‌നുള്ളിലേയും സ്റ്റേഷനിലേയും ലൈറ്റുകൾ തുടർച്ചയായി മിന്നുകയും ചെയ്തതോടെ യുവതി ആകെ പേടിച്ച് വിരണ്ടു പോയി.

വാതിൽ തുറന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നു വച്ച് വാതിലിനടുത്ത് വന്ന് വലിച്ചു തുറക്കാൻ കിണഞ്ഞു ശ്രമിക്കാൻ തുനിഞ്ഞതോടെ രക്തമൊലിക്കുന്ന പല്ലുകളും തുറിച്ച കണ്ണുകളുമായി നിരവധി പ്രേതങ്ങൾ പുറത്തു നിന്ന് ചില്ലിനുള്ളിലൂടെ തനിക്കു നേരെ തിരിയുന്നതാണ് കണ്ടത്. ഇതോടെ പേടിച്ചു മരിക്കാറായ യുവതിയുടെ വിവിധ ഭാവങ്ങളാണ് ക്രൂരമായ തമാശയായി ഈ ടിവി ഷോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

പ്രേതങ്ങളെ കണ്ട യുവതി ട്രെയിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും രക്ഷ തേടി ഓടി ഒടുവിൽ ഒരു തൂൺ കെട്ടിപ്പിടിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. അപ്പോഴും പിറകിൽ പ്രേത രൂപങ്ങൾ നിർത്താതെ ഓരിയിടുന്നുണ്ട്. ഒടുവിൽ ഈ പ്രേതങ്ങൾ വാതിൽ തള്ളത്തുറന്ന് ട്രെയ്‌നിനകത്തേക്ക് കയറുന്നതോടെ ഓടി രക്ഷപ്പെടുന്ന യുവതിയുടെ ദൃശ്യത്തേടെ ഷോ അവസാനിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP