Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസ്‌കാര സമയത്തു മരത്തിനു മുകളിൽ പ്രത്യക്ഷപ്പെടും; നിസ്‌കാരം കഴിഞ്ഞാൽ അപ്രത്യക്ഷയാകും: ഉത്തർപ്രദേശിൽ മരക്കൊമ്പിൽ നിസ്‌കരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

നിസ്‌കാര സമയത്തു മരത്തിനു മുകളിൽ പ്രത്യക്ഷപ്പെടും; നിസ്‌കാരം കഴിഞ്ഞാൽ അപ്രത്യക്ഷയാകും: ഉത്തർപ്രദേശിൽ മരക്കൊമ്പിൽ നിസ്‌കരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

ലക്‌നോ: നിസ്‌കാര സമയത്തു മരത്തിനു മുകളിൽ പ്രത്യക്ഷപ്പെടുകയും നിസ്‌കാരം കഴിഞ്ഞാൽ അപ്രത്യക്ഷയാകുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിൽ മൂന്നു മാസം മുമ്പു നടന്നെന്നു പറയപ്പെടുന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.

വേപ്പ് മരത്തിന്റെ കൊമ്പിൽ നിന്ന് നിസ്‌കരിക്കുന്ന യുവതിയെ ആൾക്കൂട്ടം നോക്കിനിൽക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ജോൻപൂരിലാണ് സംഭവമെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ഈ സ്ത്രീ ആരാണെന്നോ എന്തിന് മരത്തിന്റെ മുകളിൽ കയറുന്നുവെന്നോ ആർക്കും അറിയില്ലെന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. 40 മുതൽ 60 അടി വരെ ഉയരമുള്ള മരത്തിന്റെ മുകളിലേക്ക് യുവതി കയറുന്നതോ ഇറങ്ങുന്നതോ നാട്ടുകാർ കണ്ടിട്ടില്ല എന്നാണു വാർത്തയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP