Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാകാരന്റെ മതവും ആത്മാവും എന്തെന്നു വെളിപ്പെടുത്തി നവാസുദ്ദീൻ സിദ്ദിഖിയുടെ വീഡിയോ; ഡിഎൻഎ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് എല്ലാ മതത്തിലും താൻ ഉണ്ടെന്ന്; ആത്മാവ് പരിശോധിച്ചപ്പോൾ വ്യക്തമായത് നൂറു ശതമാനം കലാകാരനെന്നും ബോളിവുഡ് താരം

കലാകാരന്റെ മതവും ആത്മാവും എന്തെന്നു വെളിപ്പെടുത്തി നവാസുദ്ദീൻ സിദ്ദിഖിയുടെ വീഡിയോ; ഡിഎൻഎ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് എല്ലാ മതത്തിലും താൻ ഉണ്ടെന്ന്; ആത്മാവ് പരിശോധിച്ചപ്പോൾ വ്യക്തമായത് നൂറു ശതമാനം കലാകാരനെന്നും ബോളിവുഡ് താരം

മുംബൈ: റെയീസ്, ബജ്രംഗിബായ്ജാൻ, ഗ്യാങ്‌സ് ഓഫ് വസീപുർ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടത്തിലൂടെ കഴിവു തെളിയിച്ച ബൊളിവുഡ് താരമാണ് നവാസുദ്ദീൻ സിദ്ദിഖി. കലാകാരന്മാർ തങ്ങളുടെ അഭിപ്രായം തുറന്നുപറയുമ്പോൾ കുരുപൊട്ടുന്ന ചിലർ വളഞ്ഞിട്ട് ആക്രമിക്കുന്നതു പതിവായ സാഹചര്യത്തിൽ തികച്ചും പരിഹാസം ചൊരിയുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. കലാകാരനെ സംബന്ധിച്ചിടത്തോളം മതമാണോ കലയാണോ പ്രധാനം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോ.

താൻ ഡിഎൻഎ പരിശോധന നടത്തിയെന്നും 16.66 ശതമാനം ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതായും നവാസുദ്ദീൻ വീഡിയോയിൽ വ്യക്തമാക്കുന്നു. സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയിൽ പ്ലക്കാർഡുകളിലൂടെയാണ് നവാസുദീന്റെ സന്ദേശങ്ങൾ.

16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം തന്നെ മുസ്ലീമും ക്രിസ്ത്യനും സിഖും ബുദ്ധിസ്റ്റും അതുപോലെ മറ്റുമതക്കാരനുമാണ് താനെന്നും നവാസുദീൻ വ്യക്തമാക്കുന്നു. പക്ഷെ എന്റെ ആത്മാവ് പരിശോധിച്ചപ്പോൾ ഞാൻ 100 ശതമാനം കലാകാരനാണെന്ന് മനസിലായെന്നും നവാസുദീൻ സിദ്ദിഖി കൂട്ടിച്ചേർക്കുന്നു.

ആർട്ടിസ്റ്റ് എന്നുപറഞ്ഞാൽ എന്താണെന്നു ബോധ്യപ്പെടുത്തിത്തരുന്നതാണ് നവാസുദ്ദീന്റെ ഈ വീഡിയോ. താൻ ഓരോ മതത്തിലും ഉൾപ്പെടുന്നുവെന്നാണ് നവസുദ്ദീൻ വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മതത്തിൽപ്പെട്ടയാളാണു താൻ എന്നു പറയുമ്പോഴും ആ മതത്തെ തിരിച്ചറിയുന്ന വേഷവും അദ്ദേഹം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ഷമാസ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ബോളിവുഡ് സിനിമാലോകം അടുത്തിടെ വല്ലാതെ ആക്രമിക്കപ്പെട്ടിരുന്നു. പത്മാവതി എന്ന സിനിമയെടുത്ത സഞ്ചയ് ലീല ബൻസാലി രാജസ്ഥാനിൽ മർദനത്തിന് ഇരയായിരുന്നു. അടുത്തിടെ പ്രമുഖ ഗായകൻ സോനു നിഗവും മത നേതാക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP