Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം വന്നില്ല; സോഫിയയെ ചുംബിക്കാനുള്ള വിൽസ്മിത്തിന്റെ ശ്രമവും വിഫലം; റോബോട്ടിക് ചിത്രങ്ങളുടെ നായകനും യഥാർത്ഥ റോബോട്ടും തമ്മിലുള്ള ഡേറ്റ് വീഡിയോ നവമാധ്യമങ്ങളിൽ തരംഗമാകുന്നു

പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം വന്നില്ല; സോഫിയയെ ചുംബിക്കാനുള്ള വിൽസ്മിത്തിന്റെ ശ്രമവും വിഫലം; റോബോട്ടിക് ചിത്രങ്ങളുടെ നായകനും യഥാർത്ഥ റോബോട്ടും തമ്മിലുള്ള ഡേറ്റ് വീഡിയോ നവമാധ്യമങ്ങളിൽ തരംഗമാകുന്നു

മറുനാടൻ ഡെസ്‌ക്ക്

സൗദി: സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത് ഹോളിവുഡിൽ റോബോട്ടിക് ചിത്രങ്ങളിലെ നായകനാകുന്ന വിൽസ്മിത്തും സോഹിയും തമ്മിലുള്ള ഡേറ്റ് വീഡിയോയാണ്. 62 ൽ പരം ഭാവങ്ങൾ മുഖത്തുകൊണ്ടുവാരാൻ ശേഷിയുള സോഫിയയിൽ പ്രണയഭാവം കൊണ്ടു വരാനാണ് വിൽ ശ്രമിച്ചത്. എന്നാൽ ആ ശ്രമം പാഴായി എന്നു വേണം പറയാൻ.

സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഹാൻസൺ റോബേട്ടിക്‌സാണ് സോഫിയയുടെ നിർമ്മാതാക്കൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നൽകിയത്.

ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത് ഹോളിവുഡിൽ റോബോട്ടിക് ചിത്രങ്ങളിലെ നായകനാകുന്ന വിൽസ്മിത്തും സോഫിയും തമ്മിലുള്ള ഡേറ്റ് വീഡിയോയാണ്. 62 ൽ പരം ഭാവങ്ങൾ മുഖത്തുകൊണ്ടുവാരാൻ ശേഷിയുള്ള സോഫിയയിൽ പ്രണയഭാവം കൊണ്ടു വരാനാണ് വിൽ ശ്രമിച്ചത്.സോഫിയയുമൊത്തുള്ള 'ഡേറ്റിങ്' ദിനത്തിലെ ' മനോഹര നിമിഷങ്ങളുടെ' ദൃശ്യം വിൽ സ്മിത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.

പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം കൊണ്ടു വരാൻ വില്ലിനു കഴിഞ്ഞില്ല. ഇതിൽ ഏറെ രസകരം പ്രണയത്തെ കുറിച്ചു സംസാരിച്ചു തുടങ്ങിയ വിൽ സ്മിത്തിന് സോഫിയ നൽകിയ മറുപടിയായിരുന്നു. സംസാരത്തിനിടെ സോഫിയയെ ചുംബിക്കാൻ വിൽസിമിത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ സമയത്ത് റോബോർട്ട് നൽകിയ മറുപടിയായിരുന്നു ഏറ്റവും ഹൈലൈറ്റ്. നിങ്ങൾ ഏന്റെ സുഹൃത്തുക്കളുടെ പട്ടികയിലുള്ള ആളാണെന്നാണ് വിൽസ്മിത്തിന് സേഫിയ മറുപടി കൊടുത്തത്. അതേസമയം സോഫിയ ഇപ്പോൾ എവറസ്റ്റ് കീഴടക്കാനുള്ള പുതിയ തയ്യാറെടുപ്പിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP