Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലാസിനിടെ അദ്ധ്യാപകന്റെ മുഖത്തടിച്ച് വിദ്യാർത്ഥി; കലിമൂത്ത അദ്ധ്യാപകൻ വിദ്യാർത്ഥിയെ എടുത്തുയർത്തി നിലത്തടിച്ചു; വീഡിയോ വൈറലായപ്പോൾ

ക്ലാസിനിടെ അദ്ധ്യാപകന്റെ മുഖത്തടിച്ച് വിദ്യാർത്ഥി; കലിമൂത്ത അദ്ധ്യാപകൻ വിദ്യാർത്ഥിയെ എടുത്തുയർത്തി നിലത്തടിച്ചു; വീഡിയോ വൈറലായപ്പോൾ

ന്യൂയോർക്ക്: ഗുരുശിഷ്യ ബന്ധത്തിന്റെ പാവനത്വമൊന്നും ഇന്നത്തെക്കാലത്ത് പ്രതീക്ഷിക്കാനാവില്ല. ക്ലാസിനിടെ കയർത്തുസംസാരിച്ച അദ്ധ്യാപകന്റെ മുഖത്തിടിച്ച വിദ്യാർത്ഥിയെ അദ്ധ്യാപകൻ എടുത്തുയത്തി നിലത്തടിക്കുന്നതിന്റെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. പിന്നീട് ഒരു ചന്തയിലലെന്നോണം ഇരുവരും തമ്മിലടിക്കുകയും ചെയ്തു. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അമേരിക്കയിലെ ഒരരു സ്‌കൂളിൽ നടന്ന സംഭവത്തിന്റേതാണ്. വിദ്യാർത്ഥികൾ തോക്കുമായെത്തി നിരപരാധികളായ സഹപാഠികളെയും അദ്ധ്യാപകരെയും വെടിവെച്ചുകൊല്ലുന്ന അമരിക്കയിൽ ഇതൊരു വലിയ അദ്ഭുതവുമല്ല.

എന്തോ പറഞ്ഞ് കയർക്കുന്നതാണ് വീഡിയോയിൽ തുടക്കത്തിൽക്കാണുന്നത് അദ്ധ്യാപകന്റെ നേരെ ഇതോടെ വിദ്യാർത്ഥി ഇരച്ചുചെല്ലുന്നു. ആദ്യം നെഞ്ചുകൊണ്ട് അദ്ധ്യാപകന്റെ നെഞ്ചത്തിടിക്കുന്നു. അദ്ധ്യാപകൻ വിദ്യാർത്ഥിയെ പിന്നോട്ട് തള്ളുന്നുണ്ട്. എന്നാൽ വീണ്ടും അതിശക്തനായി തിരിച്ചുവരുന്ന കുട്ടി അദ്ധ്യാപകന്റെ മുഖത്തിടിക്കു. ഇതോടെ കലികയറിയ അദ്ധ്യാപകൻ, വിദ്യാർത്ഥിയെ വട്ടമെടുത്ത് നിലത്തടിക്കുകയും ചവിട്ടുകയും ഇടിക്കുകയുമൊക്കെയാണ്.

ഇതോടെ ആരൊക്കെയോ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ നിലത്തുനിന്നെണീറ്റ വിദ്യാർത്ഥി വീണ്ടും അദ്ധ്യാപകന്റെ നേരെ ചെല്ലുന്നുമുണ്ട്. ഇടയ്ക്കുകയറുന്ന രണ്ട് വിദ്യാർത്ഥികൾ അദ്ധ്യാപകനിൽനിന്നും കൂട്ടുകാരനെ രക്ഷിക്കാനായി തടസ്സം നിിൽക്കുന്നതും വീഡിയോയിൽ കാണാം. സംഘട്ടനരംഗം കണ്ട് മറ്റ് വിദ്യാർത്ഥികൾ അലറിവിളിക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. 2017 ജൂലൈ 31-നാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വ്യാഴാഴ്ച അതുവീണ്ടും പൊടുന്നനെ ലോകമെങ്ങും വൈറലൈയി മാറുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP