Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിഞ്ചുകുഞ്ഞിനെ അതിവേഗം വെള്ളത്തിൽ മുക്കിയൊരു മാമോദീസ; ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ മാമൂലിനെതിരേ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

പിഞ്ചുകുഞ്ഞിനെ അതിവേഗം വെള്ളത്തിൽ മുക്കിയൊരു മാമോദീസ; ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ മാമൂലിനെതിരേ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

റോം: വിശ്വാസങ്ങളെ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നുണ്ടെങ്കിലും അതിരുവിട്ട ചില ആചാരങ്ങളെ തുറന്നെതിർക്കുന്നവരാണ് ഏറെയും. ഗ്രീക്ക് ഓർത്തഡോക്‌സ് ബിഷപ്പ് നടത്തുന്ന മാമോദീസയാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പിഞ്ചുകുഞ്ഞിനെ മാമോദീസ വെള്ളത്തിൽ വലിച്ചെറിയുംപോലെ മൂന്നുപ്രാവശ്യം മുക്കിയെടുക്കുന്ന ബിഷപ്പ് വലിയ വിമർശനമാണ് നേരിടുന്നത്.

സൈപ്രസിലെ ആയിയ നാപ്പയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയിലാണ് ഈ ദൃശ്യം ചിത്രീകരിച്ചതെന്നാണ് സൂചന. വലിച്ചെറിയുന്നതുപോലെ വെള്ളത്തിൽമുക്കിയുള്ള മാമോദീസ ഈ വിഭാഗത്തിലെ പ്രത്യേകതയാണ്. ജനനനിരക്ക് കുറയുന്നതിനുള്ള പ്രതിവിധിയെന്നോണമാണ് ഈ രീതി പിന്തുടരുന്നതെന്ന വിശ്വാസികൾ പറയുന്നു. മൂന്നുപ്രാവശ്യം വെള്ളത്തിൽ മുക്കിയശേഷമാണ് കുട്ടിയെ രക്ഷിതാക്കൾക്ക് തിരികെ നൽകുക.

സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട മിക്കവാറുംപേർ ബിഷപ്പിനെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. ആ കുഞ്ഞ് ജീവനോടെയുണ്ടോ എന്നന്വേഷിക്കുന്നവരും ഏറെയാണ്. ഏറ്റവും ക്രൂരമായ മാമോദീസയെന്നാണ് മറ്റു ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. മാമോദീസയല്ല, ഇതുകൊലപാതകമാണെന്നും ചിലർ വിമർഷിക്കുന്നു.

കഴിഞ്ഞവർഷം ജോർജിയയിലെ ഒരു പള്ളിയിൽ സമാനമായ രീതിയിൽ നടന്ന മാമോദീസയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതുപോലെ വൈറലായിരുന്നു. അതിൽ പുരോഹിതൻ കുട്ടിയെ തലകീഴായി വെള്ളത്തിലേക്ക് മുക്കുന്ന ദൃശ്യമായിരുന്നു ഉണ്ടായിരുന്നത്. അന്നും സമാനമായ രീതിയിലാണ് വിമർശനങ്ങളുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP