Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നുവയസ്സുള്ള പെൺകുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്ത് ഒരു കാട്ടറബി; ചിത്രം വൈറലായതോടെ പിതാവിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച് സൗദി പൊലീസ്

മൂന്നുവയസ്സുള്ള പെൺകുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്ത് ഒരു കാട്ടറബി; ചിത്രം വൈറലായതോടെ പിതാവിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച് സൗദി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ എന്ത് അഭ്യാസത്തിനും ആളുകൾ മുതിരുന്ന കാലമാണിത്. മൂന്നുവയസ്സുപോലും തികഞ്ഞിട്ടില്ലാത്ത പെൺകുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയാണ് ഇവിടെയൊരു അച്ഛൻ. സൗദിയിൽ ചിത്രീകരിച്ച ദൃശ്യം വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അച്ഛനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കുഞ്ഞ് പുക അകത്തേക്ക് വലിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇനിയും വേണോ എന്ന് അച്ഛൻ ചോദിക്കുന്നതും കേൾക്കാം. അപ്പോൾ കുഞ്ഞ് തലയാട്ടുന്നുണ്ട്. വീണ്ടും അതിന്റെ ചുണ്ടത്തേക്ക് സിഗരറ്റ് വെക്കുകയും ഇക്കുറി കുഞ്ഞ് കൂടുതൽ അകത്തേക്ക് പുക വലിച്ചെടുക്കുന്നതുമാണ് തുടർന്ന് കാണുന്നത്.

ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായത്. രണ്ടേകാൽ ലക്ഷത്തിലേറെപ്പേർ വീഡിയോ കാണുകയും ഒട്ടേറെപ്പേർ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഏതാനും ദിവസത്തിനകം അച്ഛനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും എവിടെയാണ് ഉള്ളതെന്നും വ്യക്തമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP