Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ ഗോമാതാവിന് ഒടുവിൽ ലോക പ്രശസ്തി; മധ്യപ്രദേശിൽ പെൺകുട്ടിയെ കൊന്നവരെ പശു നേരിടുന്ന വീഡിയോ വൈറലായി

നമ്മുടെ ഗോമാതാവിന് ഒടുവിൽ ലോക പ്രശസ്തി; മധ്യപ്രദേശിൽ പെൺകുട്ടിയെ കൊന്നവരെ പശു നേരിടുന്ന വീഡിയോ വൈറലായി

ഗ്വാളിയോർ: ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് പശു ഗോമാതാവായി വാർത്തകളിൽ തിളങ്ങുന്ന താരമായിരുന്നു. ഇപ്പോഴിതാ നമ്മുടെ ഗോമാതാവിന് ലോക പ്രശസ്തിയുമുണ്ടായിരിക്കുന്നു. മധ്യപ്രദേശിൽ പെൺകുട്ടിയെ കൊന്നവരെ ഒരു പശു നേരിടുന്ന വീഡിയോ വൈറലായതോടെയാണ് ഗോമാതാവിന്റെ പ്രശസ്തിയേറിയിരിക്കുന്നത്.

ഗ്വാളിയോറിലെ സീമ ഗുജ്ജാർ എന്ന പെൺകുട്ടിയെ കുത്തിക്കൊല്ലാനെത്തിയ രണ്ട് പേരെയാണ് ഈ പശു സമയോചിതമായി നേരിട്ടിരിക്കുന്നത്. ഇവർ പെൺകുട്ടിയെ നിരവധി തവണയാണ് കത്തി കൊണ്ട് കുത്തിയിരുന്നത്. ഇത് കണ്ട പശു തടയാൻ വന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഗുരുരതരമായി പരുക്കേറ്റ പെൺകുട്ടി പിന്നീട് മരിക്കുകയായിരുന്നു. പെൺകുട്ടിയെ രണ്ടു പേർ കുത്തുന്നത് കണ്ട പശുവിന് ദേഷ്യം വരുകയും അത് തടയാൻ കുതിച്ചെത്തുകയുമായിരുന്നു.തുടർന്ന് ഇത് ആക്രമികളെ കൊമ്പുപയോഗിച്ച് കുത്തുകയും ചെയ്തിരുന്നു.

പശുവിന്റെ കുത്തേറ്റ് തറയിൽ വീണ രണ്ടു പേരുടെയും മുകളിലേക്ക് സമീപത്ത് പാർക്ക് ചെയ്ത മോട്ടോർ ബൈക്കുകൾ മറിഞ്ഞ് വീഴുന്നതും കാണാം. സീമ കഴിഞ്ഞ ജനുവരിയിൽ 22കാരനായ സോനുവിനൊപ്പം ഒളിച്ചോടിയതിൽ കുപിതരായ അവളുടെ പിതാവായ കല്യാൺ സിംഗും അമ്മാവനായ ലക്ഷൻ സിംഗുമാണ് അവളെ ആക്രമിച്ചതെന്ന് വെളിപ്പെട്ടിട്ടുണ്ട്. പശുവിന്റെ ആക്രമത്തിൽ കൊലപാതകികളിലൊരാൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ ആക്രമത്തിന് വിധേയയാകുന്നതിന് മുമ്പ് ഒരിക്കൽ പെൺകുട്ടി വുമൺസ് ഷെൽട്ടറിൽ അഭയം പ്രാപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധം പുലർത്തിയതിന് സോനുവിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP