Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുസൃതിക്കുടുക്കയായ ആന കുട്ടന് പാപ്പാന്റെ ചെരിപ്പിടാൻ മോഹം; പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാലിൽ കയറാതായപ്പോൾ തലയിൽ ചുമന്നു; ഒടുവിൽ അനുസരണ ഇല്ലാത്ത ചെരുപ്പിനെ വലിച്ച് ദൂരേക്കെറിയുന്ന ആനക്കുട്ടന്റെ വീഡിയോ വൈറലാകുന്നു

കുസൃതിക്കുടുക്കയായ ആന കുട്ടന് പാപ്പാന്റെ ചെരിപ്പിടാൻ മോഹം;  പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാലിൽ കയറാതായപ്പോൾ തലയിൽ ചുമന്നു; ഒടുവിൽ അനുസരണ ഇല്ലാത്ത ചെരുപ്പിനെ വലിച്ച് ദൂരേക്കെറിയുന്ന ആനക്കുട്ടന്റെ വീഡിയോ വൈറലാകുന്നു

കൊച്ചു കുട്ടികളുടെ കുസൃതികൾ എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിക്കാറുണ്ട്. അതിപ്പോൾ മനുഷ്യ കുട്ടിയായാലും മൃഗങ്ങളുടെ കുട്ടിയായാലും അത് നമ്മളിൽ ചിരിപടർത്തും. കുസൃതിയുടെ കാര്യത്തിൽ അൽപം മുന്നിലാണ് ആനക്കുട്ടികൾ. അമ്മയുടെ സിമ്പതി പറ്റാൻ കുഴിയിൽ വീണതായി അഭിനയിച്ച ആനക്കുട്ടന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു ആനക്കുട്ടിയുടെ കുസൃതിയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നു പകർത്തിയ കുട്ടിയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നയനമനോഹരമായ ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. തപാപ്പാന്റെ ചെരിപ്പൂരിവാങ്ങി അതു കാലിലിടാൻ ശ്രമിക്കുന്ന രസകരമായ കാഴ്ചയാണ് ഈ ദൃശ്യത്തിലുള്ളത്.

ആനക്കൊട്ടിലിന് പുറത്ത് ഒറ്റയ്ക്ക് കളിച്ചു കൊണ്ടിരിക്കുന്ന കുസൃതിക്കുടുക്കയാണ് ദൃശ്യത്തിലുള്ളത്. അങ്ങിനെ കളികൾ പുരോഗമിക്കുമ്പോഴാണ് പെട്ടെന്ന് പാപ്പാന്റെ കാലിൽ കിടക്കുന്ന ചെരിപ്പ് അവന്റെ കണ്ണിൽ പെടുന്നത്.  ഇതോടെ ചെരിപ്പു പിടിച്ചുവാങ്ങാനായി കുട്ടിയാനയുടെ ശ്രമം. ഇതിനായി പഠിച്ച പണി പതിനെട്ടും പയറ്റി.  പാപ്പാന്റെ പിന്നാലെ നടന്ന് വാശി പിടിച്ചതോടെ ആനക്കുട്ടിക്ക് പാപ്പാൻ ചെരുപ്പൂരി നൽകി. ചെരിപ്പ് സ്വന്തം കാലിലിടാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്. ഇതെല്ലാം കണ്ടു നിന്നവർ ആനക്കുട്ടിയുടെ കുസൃതി കണ്ട് ചിരിക്കുന്നുമുണ്ടായിരുന്നു.

മുൻകാലുകളിൽ ചെരിപ്പ് കയറാതെ വന്നതോടെ പിൻകാലുകൾക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാൻ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല. ഇടയ്ക്ക് അൽപ്പനേരം കാലിനടിയിൽ ചെരിപ്പു ചവിട്ടിപ്പിടിച്ചു നടക്കാനും കക്ഷി ശ്രമിച്ചു. ആനകളുടെ ബുദ്ധിശക്തിക്കു മറ്റൊരു മികച്ച ഉദാഹരണമാണിതെന്നു പറഞ്ഞാണ് പാർക്കു നടത്തുന്ന സേവ് എലിഫന്റ് ഫൗണ്ടേഷൻ ഈ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത്.

തന്റെ കാലിൽ ചെരിപ്പു കയറില്ലെന്നുറപ്പായതോടെ പിന്നെ അതുകൊണ്ടു മറ്റെന്തൊക്കെ സാധിക്കുമെന്നായിരുന്നു കുട്ടിയാനയുടെ അടുത്ത പരീക്ഷണം. അൽപ്പസമയം ചെരിപ്പ് കക്ഷി തലയിൽ ചുമന്നുകൊണ്ടു നടന്നു. പിന്നെ ചവിട്ടിയരക്കാനും വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്താനുംകൊമ്പുകൊണ്ടു കുത്താനുമെ ല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു മടുത്തപ്പോൾ വലിച്ചു ദൂരേക്കെറിഞ്ഞാണ് അനുസരണയില്ലാത്ത ചെരിപ്പിനോടുള്ള പ്രതിഷേധം കുട്ടിയാന വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP