Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാന വാർത്തക്കിടയിൽ ഫയർ അലാറം മുഴങ്ങി; പ്രേക്ഷകർ ക്ഷമിക്കണം എന്ന് പറഞ്ഞ് അവതാരകൻ മുങ്ങി; ഇന്നലെ ഐടിവി വാർത്തക്കിടയിൽ സംഭവിച്ചത്

പ്രധാന വാർത്തക്കിടയിൽ ഫയർ അലാറം മുഴങ്ങി; പ്രേക്ഷകർ ക്ഷമിക്കണം എന്ന് പറഞ്ഞ് അവതാരകൻ മുങ്ങി; ഇന്നലെ ഐടിവി വാർത്തക്കിടയിൽ സംഭവിച്ചത്

ടിവിയിൽ ഇന്നലെ രാത്രി പത്ത് മണിക്ക് പ്രധാന വാർത്ത സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെ ഫയർ അലാറം മുഴങ്ങിയതായി റിപ്പോർട്ട്. അലാറം മുഴങ്ങുന്നത് കേട്ട് പേടിച്ച് വിറച്ച വാർത്ത അവതാരകൻ ടോം ബ്രാഡ്ബി ' പ്രേക്ഷകർ ക്ഷമിക്കണം' എന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് വാർത്ത പ്രക്ഷേപണം പകുതി വച്ച് മുടങ്ങുകയും ചെയ്തു. അഗ്‌നിബാധാ ഭീഷണിയിൽ ലണ്ടനിലെ സ്റ്റുഡിയോയിൽ നിന്നും ജീവനക്കാരെയെല്ലാം ഉടനടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തടസമുണ്ടായതിൽ ക്ഷമിക്കണം എന്ന സന്ദേശമായിരുന്നു തുടർന്ന് പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാൻ സാധിച്ചിരുന്നത്.

ഫയർ അലാറം അബദ്ധത്തിൽ അടിച്ച് പോയതാണെന്ന് പിന്നീട് വെളിപ്പെട്ടതിനെ തുടർന്ന് പത്ത് മിനുറ്റിനുള്ളിൽ ചാനലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിന്റെ പേരിൽ ചാനലിനെയും വാർത്താ അവതാരകൻ ബ്രാഡ്ബിയെയും കളിയാക്കിക്കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സ്റ്റുഡിയോയിൽ നിന്നും ജീവനക്കാരെ അഗ്‌നിഭയത്താൽ ഒഴിപ്പിക്കുന്നതിനിടെ ഇതിനെക്കുറിച്ച് ബ്രാഡ്ബി വിശദീകരിച്ചതും പരിഹാസവിധേയമായിരുന്നു. ഫയർ അലാറം മുഴങ്ങിയിട്ടുണ്ടെന്നും അതിനാൽ ഏവരെയും ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പ്രേക്ഷകരോട് വിവരിച്ചിരുന്നത്.

ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇത് സംഭവിച്ചിരിക്കുന്നുവെന്നും അതിനാൽ തങ്ങൾക്ക് മുമ്പിൽ വേറെ വഴികളില്ലെന്നും ബ്രാഡ്ബി വിനീതമായി പ്രേക്ഷകരോട് വിശദീകരിച്ചിരുന്നു. എന്നാൽ ഈ അസാധാരണ സന്ദർഭത്തെ ലൈവിൽ ബ്രാഡ്ബി മനോഹരമായി കൈകാര്യം ചെയ്തുവെന്ന് പ്രശംസിച്ചും നിരവധി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP