Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർതൃമതിയായ യുവതിയെ പ്രണയിച്ച യുവാവിനു ക്യാൻസർ; ചികിത്സക്കാൻ യുവതിയുടെ മജ്ജയും; ബ്രിട്ടണിൽ നിന്നൊരു പ്രണയകഥ

ഭർതൃമതിയായ യുവതിയെ പ്രണയിച്ച യുവാവിനു ക്യാൻസർ; ചികിത്സക്കാൻ യുവതിയുടെ മജ്ജയും; ബ്രിട്ടണിൽ നിന്നൊരു പ്രണയകഥ

ലണ്ടൻ: പ്രശ്‌ന സങ്കീർണ്ണമായ കുടുംബ ജീവിതം നയിച്ച യുവതിയോട് അവിചാരിതമായി കണ്ടു മുട്ടിയ യുവാവിനു പ്രണയം തോന്നുന്നു. എന്നാൽ യുവതി കുടുംബിനി ആണെന്ന് ഇയാൾ അറിയുന്നില്ല. സ്വന്തം സമുദായ അംഗം അല്ലാത്തതിനാൽ മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ പ്രണയം മുന്നോട്ടു കൊണ്ട് പോകാൻ ആണ് യുവാവിന്റെ ശ്രമം. എന്നാൽ മയക്കു മരുന്നിനടിമ ആയ ഭർത്താവിൽ നിന്ന് അകന്നു കഴിയുകയാണ് യുവതി എന്നറിഞ്ഞ യുവാവ് പിന്മാറുക അല്ല കൂടുതൽ തീവ്രമായി പ്രണയിക്കുകയാണ്.

അതിനിടയിൽ ഇയാൾക്ക് രക്താർബുദം പിടിപെടുന്നു. പ്രതിവിധി ആയി യോജിക്കുന്ന മജ്ജ യുവതിയുടെത് മാത്രമാണ്. ഈ ഘട്ടത്തിൽ യുവതിയുടെ ഭർത്താവ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സാധാരണ ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ സംഭവിക്കാൻ പാടില്ലായ്മ ഇല്ലല്ലോ എന്ന് ചോദിക്കാൻ ആകും സിറിയക് കടവിൽച്ചിറ ശ്രമിക്കുക.

ഇങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് ആരും ആഗ്രഹിക്കുമ്പോലും സിറിയക് ഇങ്ങനെ ചിന്തിക്കാൻ കാരണം ഈ പറഞ്ഞ സംഭവങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാകുന്ന പുതിയ ചിത്രത്തിന്റെ കഥാ തന്തു ആയതിനാലാണ്. 'നോർവിച്ച് 20 മൈൽസ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് സിറിയക്. ബ്രിട്ടനിലെ മലയാളികളുടെ പശ്ചാത്തലത്തിൽ ഹ്രസ്വചിത്രം ഒരുക്കകുയാണ് സിറിയക്.

യുകെ നിവാസിയായ ബെന്നിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. മറുനാടൻ മലയാളിയും സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും മീഡിയ പാർട്ണർമാർ ആകുന്ന ചിത്രം ഈ മാസം തന്നെ കാഴ്ചക്കാരുടെ മുന്നിൽ എത്തിക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് നോർവിച്ച് 20 മൈൽസ് അണിയറ പ്രവർത്തകർ.

ബിജു അഗസ്റ്റിൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ നോർവിച്ചിലെ രാജൻ, ഷീല രാജൻ, ഇപ്‌സ്വിച്ചിലെ കുഞ്ഞുമോൻ, നോർവിച്ചിലെ സുമേഷ് മേനോൻ, ഡോണി സ്റ്റെഫൻ, കിങ്ങ്സ്ലി, സ്മിത ബാബു, ബീന ബെന്നി, ജാക്‌സൺ എന്നിവർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മൂഴു നീള ചിത്രമായാണ് നോർവിച്ച് 20 മൈൽസ് പുറത്ത് വരുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുനന്ത് യുകെയിലെ ഇപ്‌സ്വിച്ചിലെ ജാക്‌സണും സ്മിത ബാബുവും ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP