Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുശ്രീയും റെയ്ജനും പ്രണയത്തിലാണോ? അനുശ്രീയുടെ ഈ തുറന്നു വെളിപ്പെടുത്തലിനു ശേഷം എന്തു തോനുന്നു എന്ന് റിമി ടോമി..; അത് ഫ്‌ളോറിൽ പറയാൻ പറ്റില്ലല്ലോ എന്ന് അനുശ്രീയും റെയ്ജനും; ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ പ്രൊമോ വീഡിയോ ചർച്ചയാകുന്നു

അനുശ്രീയും റെയ്ജനും പ്രണയത്തിലാണോ? അനുശ്രീയുടെ ഈ തുറന്നു വെളിപ്പെടുത്തലിനു ശേഷം എന്തു തോനുന്നു എന്ന് റിമി ടോമി..; അത് ഫ്‌ളോറിൽ പറയാൻ പറ്റില്ലല്ലോ എന്ന് അനുശ്രീയും റെയ്ജനും; ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ പ്രൊമോ വീഡിയോ ചർച്ചയാകുന്നു

സിനിമ താരം അനുശ്രീയും സീരിയൽ താരം റെയ്ജൻ രാജനും തമ്മിൽ എന്താണ് ബന്ധം? സോഷ്യൽമീഡിയ കഴിഞ്ഞദിവസങ്ങളിൽ ഏറെ ചർച്ച ചെയ്ത കാര്യമാണിത്. അവർ ഇരുവരും പ്രണയത്തിലാണെന്നു പോലും സോഷ്യൽ മീഡിയയിലെ ഗോസിപ്പ് എഴുത്തുകാർ പറഞ്ഞു പിടിപ്പിച്ചു. വരുന്ന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന പരിവാടിയുടെ പ്രൊമോ കണ്ടപ്പോഴാണ് ഇങ്ങനൊരു സംശയം ആരാധകരിൽ ഉണ്ടായത്. ഇരുവരും പ്രണയത്തിലാണെന്ന് സംശയം തോന്നുന്ന വിധത്തിലാണ് ട്രെയിലറിൽ പലഭാഗങ്ങളിലായി പറഞ്ഞ കാര്യങ്ങൾ എഡിച്ചു ചെയ്തു പ്രൊമോ ഇറക്കിയപ്പോൾ സംഭവിച്ചത്. ഒടുവിലിതാ വിശദീകരണവുമായി റെയ്ജൻ തന്നെ രംഗത്തെത്തി.

മഴവിൽ മനോരമയിൽ റിമി ടോമി അവതാരികയാകുന്ന ഷോയുടെ ട്രെയിലറാണ് ഇത്തരത്തിൽ ഒരു സംശയം ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. തങ്ങൾ തമ്മിൽ അടുപ്പമാണെന്നത് വ്യാജപ്രചരണമാണെന്നും അനുശ്രീയും താനും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും റെയ്ജൻ പറഞ്ഞു. പരിപാടിയുടെ ഭാഗമായി റിമി പാടുന്ന ഗാനത്തിന് ഒന്നിച്ച് ഡാൻസ് ചെയ്തതോടെയാണ് പ്രചരണങ്ങൾക്ക് തുടക്കമായതെന്നും റെയ്ജൻ പറഞ്ഞു.

താൻ അഭിനയിക്കുന്ന ആത്മസാക്ഷി സീരിയലിലെ സത്യജിത്ത് എന്ന കഥാപാത്രത്തിന്റെ ആരാധികയാണ് അനുശ്രീയെന്നും റെയ്ജൻ പറഞ്ഞു. റിമിക്കൊപ്പം അൽപം നല്ല സമയം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റെയ്ജൻ പറഞ്ഞു.

മനോരമ ചാനൽ തന്നെയാണ് പരിപാടിയുടെ പ്രൊമോ ചാനലിന്റെ ഫേസ്‌ബുക്ക് പേജ് വഴി പുറത്തു വിട്ടത്. അതിൽ അനുശ്രിയുടെ ഈ തുറന്നു വെളിപ്പെടുത്തലിനു ശേഷം എന്തു തോനുന്നു. എന്നു റിമി ചോദിക്കുമ്പോൾ അത് ഫ്‌ളോറിൽ പറയാൻ പറ്റില്ലല്ലോ എന്ന് അനുശ്രി. ഇത് അത്രയും സീരിയസ് ആണെന്നകാര്യം.. റിമി പറയുന്നു. കൂട്ടത്തിൽ ഇരുവരും തമ്മിലുള്ള ഡാൻസും. പിന്നെ ഗോസിപ്പ് വരാൻ വേറെ എന്തെങ്കിലും വേണോ...? എന്തായാലും എല്ലാവരും ഞായറാഴ്ചത്തെ ഒന്നും ഒന്നും മൂന്ന് കാത്തിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP