Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേണ്ട.. വേഷംകെട്ട് വേണ്ട.. ഇതാള് വേറെയാ..! മുണ്ടും മടക്കി കുത്തി കൈയും ചൂണ്ടി ഒരൊന്നൊന്നര വരവാ..! ഇനി പറയൂ.. പിസിയുടെ പിള്ളേരെ തൊടാൻ ആർക്കുണ്ട് ധൈര്യം? അച്ചായൻസിൽ കബാലി സ്‌റ്റൈലിൽ പിസി ജോർജ്ജിന്റെ തകർപ്പൻ എൻട്രി; വൈറലായ വീഡിയോ കാണാം..

വേണ്ട.. വേഷംകെട്ട് വേണ്ട.. ഇതാള് വേറെയാ..! മുണ്ടും മടക്കി കുത്തി കൈയും ചൂണ്ടി ഒരൊന്നൊന്നര വരവാ..! ഇനി പറയൂ.. പിസിയുടെ പിള്ളേരെ തൊടാൻ ആർക്കുണ്ട് ധൈര്യം? അച്ചായൻസിൽ കബാലി സ്‌റ്റൈലിൽ പിസി ജോർജ്ജിന്റെ തകർപ്പൻ എൻട്രി; വൈറലായ വീഡിയോ കാണാം..

തിരുവനന്തപുരം: കേരള നിയമസഭയിലെ മരണമാസാണ് പി സി ജോർജ്ജ് എംഎൽഎ. ജോർജ്ജ് സഭയിൽ ഉണ്ടെങ്കിൽ പിന്നെ ചില കളികൾ കാണാം എന്ന് പൊതുവേ എല്ലാവരും പറയും. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന കാര്യത്തിൽ പി സിയെ കഴിഞ്ഞേ ആളുള്ളൂ. മുന്നണികളെ തരിപ്പണമാക്കി ഒറ്റയ്ക്ക് പൊരുതി പൂഞ്ഞാറിൽ നിന്നും വിജയിച്ച പി സി ജോർജ്ജ് എന്തുകൊണ്ടും മരണമാസ് തന്നെയാണ്. അടുത്തിടെ പി സി സിനിമയിൽ ഒരു കൈ നോക്കിയിരുന്നു. ജയറാം നായകനായ അച്ചായൻസിലാണ് ജോർജ്ജ് ഒടുവിൽ അഭിനയിച്ചത്.

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ എബ്രഹാം, അമല പോൾ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് എന്ന ചിത്രത്തിൽ പിസി ജോർജ്ജ്, പിസി ജോർജ്ജായി തന്നെ എത്തുന്നുണ്ട്. ഈ സിനിമയിൽ ശരിക്കും മരണമാസായി തന്നെയാണ് പി സി ജോർജ്ജിന്റെ രംഗപ്രവേശം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാർട്ടിയുടെ കൊടിമരം നശിപ്പിച്ച ശേഷം ആദിലിനെ തല്ലാൻ വരുന്ന എതിർപ്പാർട്ടിക്കാരെ നേരിടാൻ മുണ്ടും മടക്കി കുത്തി രംഗം പ്രവേശനം ചെയ്യുന്ന പിസി ജോർജ്ജിനെയാണ് വീഡിയോയിൽ കാണിക്കുന്നത്.

പി സി യുടെ എൻട്രിക്ക് തകർപ്പൻ സ്വീകരണമാണ് തീയറ്ററിൽ ലഭിച്ചത്. പിസിയുടെ പിള്ളേരെ തൊടാൻ ആർക്കാടാ ഇവിടെ ധൈര്യം എന്ന് ചോദിക്കുമ്പോഴാണ് നായകനെ വെല്ലുന്ന അച്ചായന്റെ എൻട്രി. കളി വേണ്ട, ഇത് ആള് വേറെയാണെന്ന് പിസി എതിരാളികളോട് പറയുന്നു. ഇതാണ് വീഡിയോ ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പിസിയുടെ എൻട്രി വീഡിയോ. ഒരു നടൻ എന്ന നിലയിലും പിസി ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ് ഇപ്പോൾ തരംഗമാകുന്ന ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

അച്ചായൻസ് മെയ് 19നാണ് കണ്ണൻ താമരക്കുളം എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിലെ സ്റ്റാർ കാസ്റ്റ് ഏറെ പ്രശംസ നേടി. ജയറാമിനും പ്രകാശ് രാജിനും പിസി ജോർജ്ജിനുമൊക്കെ അപ്പുറം മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നു. പിസി എന്ന അഭിനേതാവ് അതേ സമയം അച്ചായൻസ് പിസി ജോർജ്ജ് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമല്ല. നേരത്തെ സൈമൺ കുരുവിള സംവിധാനം ചെയ്ത 9കെകെ റോഡ് എന്ന ചിത്രത്തിലും പിസി വേഷമിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP