Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പ്രാവശ്യമെങ്കിലും കൊമ്പ് ചികിൽസ എടുക്കണം! പ്രവാചക വഴിയിൽ അശുദ്ധ രക്തം പുറത്തെടുത്ത് പൂഞ്ഞാർ സിംഹം; പ്രവർത്തന സജ്ജമായ മനസ്സിന് ഹിജാമ ഉത്തമമെന്ന് പിസി ജോർജ് വിശദീകരിക്കുന്ന വിഡീയോ വൈറൽ; പിസിയുടെ ഹിജാമ തെറാപ്പി ഇത് രണ്ടാം തവണ

ഒരു പ്രാവശ്യമെങ്കിലും കൊമ്പ് ചികിൽസ എടുക്കണം! പ്രവാചക വഴിയിൽ അശുദ്ധ രക്തം പുറത്തെടുത്ത് പൂഞ്ഞാർ സിംഹം; പ്രവർത്തന സജ്ജമായ മനസ്സിന് ഹിജാമ ഉത്തമമെന്ന് പിസി ജോർജ് വിശദീകരിക്കുന്ന വിഡീയോ വൈറൽ; പിസിയുടെ ഹിജാമ തെറാപ്പി ഇത് രണ്ടാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അശുദ്ധ രക്തം മാറ്റി പുതിയ ആവേശത്തിലാണ് പൂഞ്ഞാറിന്റെ സിംഹം പൊതു രംഗത്ത് സജീവമാകുന്നത്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കൊമ്പ് ചികിൽസയെന്ന ഹിജാമ രീതിയിൽ പിസി ജോർജിന ്പൂർണ്ണ വിശ്വാസം. റാസൽഖൈമയിലെ ഫിസിയോ തെറാപ്പിസ്റ്റ് സാജിദ് കടക്കലാണ് ജോർജിന് ഹിജാമ തെറാപ്പി അഥവാ കൊമ്പ് ചികിത്സ നടത്തിയത്.

ഏഴു മാസം മുൻപും പിസി ഹിജാമ ചെയ്തിരുന്നു. ഇതിൽ ഫലം കണ്ടതിനെ തുടർന്നാണ് വീണ്ടും എത്തിയതെന്നും പ്രവാചകൻ സ്വീകരിച്ച രീതി എന്നത് വിശ്വാസം വർധിപ്പിക്കുന്നുവെന്നും ജോർജ് പറഞ്ഞു. മുതുകിൽ കപ്പുമായി ഇരിക്കുന്ന വിഡിയോയും അശുദ്ധ രക്തം നീക്കം ചെയ്യാൻ ഗുണകരമാണെന്ന സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രവർത്തന സജ്ജമായ മനസ്സുണ്ടാക്കാൻ ഇത് ഗുണകരമാകുമെന്ന് പിസി വിഡിയോയിൽ പറയുന്നു. പ്രവാചകൻ മുഹമ്മദ് നബി ഹിജാമ തെറാപ്പി ചെയ്യാൻ അനുയായികളെ ഉപദേശിച്ചിരുന്നു. നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സഎന്ന് നബി പറഞ്ഞിരുന്നതായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഹിജാമയെ പ്രവാചക വൈദ്യം എന്ന നിലയിൽ വിലയിരുത്തുന്നു.

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിങ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിങ്, സക്കിങ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങൾക്ക് മുകളിൽ, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളിൽ. ആവശ്യമെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.

വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.

ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിങ് ചികിത്സ എന്ന് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP