Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയങ്കരനായ ബലി എന്ന് പറയുന്ന മഹാബലി തൃപ്പൂണിത്തുറക്കാരൻ; ഈ തൃപ്പുണിത്തുറക്കാരന്റെ ഓർമയ്ക്കായാണ് ഓണാഘോഷം; മെമ്പർ പൂസായാൽ ഐതിഹ്യം ഇങ്ങനെ; സംഘാടകർ മൈക്ക് ഓഫ് ചെയ്തിട്ടും ഓണപ്രസംഗം നിർത്താതെ പഞ്ചായത്തംഗം

പ്രിയങ്കരനായ ബലി എന്ന് പറയുന്ന മഹാബലി തൃപ്പൂണിത്തുറക്കാരൻ; ഈ തൃപ്പുണിത്തുറക്കാരന്റെ ഓർമയ്ക്കായാണ് ഓണാഘോഷം; മെമ്പർ പൂസായാൽ ഐതിഹ്യം ഇങ്ങനെ; സംഘാടകർ മൈക്ക് ഓഫ് ചെയ്തിട്ടും ഓണപ്രസംഗം നിർത്താതെ പഞ്ചായത്തംഗം

ആർ.കണ്ണൻ

ഇടുക്കി: ഓണാഘോഷത്തിന്റെ സമാപനം കുറിച്ച് നടന്ന സമാപന സമ്മേളനത്തിൽ മദ്യപിച്ച് പൂസായെത്തിയ വാർസ് മെമ്പറുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ തരംഗം. അടിമാലിയിലെ നവഭാവന ക്ലബ്ബിന്റെ ഓണാഘോഷത്തിന് ശേഷം തിരുവോണ ദിവസം രാത്രിയിൽ നടന്ന സമാപന സമ്മേളനത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്തംഗവും യു.ഡി.എഫ് പ്രതിനിധിയുമായ ബാബു ഉലകനാണ് മദ്യപിച്ച് പൊതു വേദിയിലെത്തിയത്. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ഇരിക്കുന്ന വേദി. ഓണാഘോഷത്തെ പറ്റിയും ഐതീഹ്യത്തെ പറ്റിയും ഘോര ഘോര പ്രസംഗങ്ങൾ. ഇതിനിടയിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്ന സ്ഥലത്തെ മെമ്പറായ ബാബു ഉലകൻ പ്രസംഗിക്കാനായി മൈക്ക് കൈയിലെടുത്തത്.

ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗം തുടങ്ങി. 'മഹാബലി എന്ന തൃപ്പൂണിത്തുറക്കാരന്റെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. നമ്മുടെ പ്രിയങ്കരനായ മഹാബലി എന്ന ബലി തൃപ്പൂണിത്തുറക്കാരനാണ് '. പ്രസംഗം കേട്ട് ജനങ്ങൾ ഞെട്ടി. ഇതു വരെ പഠിച്ച ചരിത്രങ്ങളൊക്കെ തെറ്റിയോ എന്ന ചിന്തയിലിരുന്നപ്പോൾ പിറകേ വന്ന വാക്കുകൾ കൈവിട്ട് പോകുന്നത് കേട്ടപ്പോഴാണ് കാര്യം മനസ്സിലായത്. മെമ്പർ അടിച്ചു പൂസ്. വേദിയിലിരിക്കുന്നവർ മെമ്പറുടെ സംസാരം കൈവിട്ടപ്പോൾ നിർത്താൻ പലവട്ടം ആവശ്യപ്പെട്ടു. ഒന്നു രണ്ട് വാക്കുകൾ പറഞ്ഞവസാനിപ്പിക്കാം എന്ന് പറഞ്ഞ് വീണ്ടും തുടർന്നു. നമ്മുടെ പ്രിയങ്കരനായ മഹാബലി എന്ന് പറയുന്ന, ബലി എന്നു പറയുന്ന മഹാബലി. അദ്ധേഹം നമ്മുടെ കൊച്ചു കേരളമെന്നറിയപ്പെടുന്ന കേരളത്തിൽ. തൃപ്പൂണിത്തുറക്കാരനായ.. എന്ന് പറഞ്ഞപ്പോഴേക്കും നിർത്ത് മെമ്പറേ പ്രസംഗം എന്ന് പറഞ്ഞ് സംഘാടകർ ചാടി വീണു.

ഒന്നു രണ്ടു വാക്കുകൾ മാത്രേ പറയുന്നുള്ളൂ എന്ന് പറഞ്ഞ് വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും സംഘാടകർ മൈക്ക് ഓഫ് ചെയ്തു. മെമ്പർ നീണ്ട പ്രസംഗം നടത്തുന്നില്ല എന്ന് പറഞ്ഞതോടെ വീണ്ടും മൈക്ക് ഓൺ ചെയ്തു. എന്നാൽ വീണ്ടും പ്രസംഗം തുടർന്നതോടെ സംഘാടകർ ബലമായി മൈക്ക് പിടിച്ചു വാങ്ങുകയും കസേരയിൽ ഇരുത്തുകയുമായിരുന്നു. സമ്മേളനത്തിനെത്തിയപ്പോൾ മെമ്പർ മദ്യപിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. എന്തായാലും ഓണോഘോഷ പരിപാടികളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഐറ്റം മെമ്പറുടെ പ്രസംഗമായിരുന്നു എന്നാണ് അടിമാലിക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP