Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലോ രക്ഷയില്ല... ഇവിടെയും അങ്ങനെയായാൽ എന്തു ചെയ്യും..! പ്രവാസി മലയാളികളുടെ മുറിയിൽ 'പരസ്പ്പരം' സീരിയൽ വച്ചാൽ എങ്ങനെയിരിക്കും? രസകരമായ ഒരു വീഡിയോ കാണുക..

വീട്ടിലോ രക്ഷയില്ല... ഇവിടെയും അങ്ങനെയായാൽ എന്തു ചെയ്യും..! പ്രവാസി മലയാളികളുടെ മുറിയിൽ 'പരസ്പ്പരം' സീരിയൽ വച്ചാൽ എങ്ങനെയിരിക്കും? രസകരമായ ഒരു വീഡിയോ കാണുക..

മിനി സ്‌ക്രീനിലെ ഏറ്റവും ജനപ്രിയമായ പരിപാടിയാണ് പരസ്പ്പരം സീരിയൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളിംഗിന് വിധേയമാകുന്നതും ഈ സീരിയിൽ തന്നെയാണ്. സീരിയലിലെ ഹൈജാക്ക് എപ്പിസോഡ് കുറച്ചൊന്നുമല്ല ഫേസ്‌ബുക്കിലൂടെ ആഘോഷമായത്. ഇങ്ങനെയൊക്കെ ട്രോളുകൾ ജനിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം സീരിയൽ സഹിക്കാൻ കഴിയുന്നില്ല എന്നതു തന്നെയാണ്.

പരസ്പരം സീരിയലിനെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും മറിച്ച് അഭിപ്രായമുള്ളവരും നിരവധിയാണ്. പുരുഷന്മാരായിരിക്കും ഇക്കൂട്ടത്തിൽ മുമ്പിൽ. വൈകുന്നേരം റിമോട്ടിന് വേണ്ടി അടികൂടുന്ന അവസ്ഥ പലപ്പോവും ഈ പരസ്പ്പരം സീരിയലിനെ തുടർന്ന് ഉണ്ടാകാറുണ്ട്. സ്ഥിരം കാണുന്നവരോട് ചോദിച്ചാൽ സീരിയലിന്റെ സമയത്ത് മറ്റെന്തും മാറ്റിവയ്ക്കാൻ അവർ തയ്യാറാണെന്ന് മറുപടി പറയും. സീരിയലിനെ എതിർക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

എന്തായാലും പരസ്പ്പരം പ്രശ്‌നമുണ്ടാക്കുന്നത് കേരളത്തിലെ വീടുകളിൽ മാത്രമല്ലെന്ന് വ്യക്തമാണ്. അതിന്റെ ഒരു ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരസ്പരം ഇഫക്ട് കേരളത്തിന്റെ 'ഠ' വട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെ മകുടോദാഹരണമാണ് ചുടേ കൊടുത്തിരിക്കുന്ന വീഡിയ. പ്രവാസി മലയാളികളായ ഒരുകൂട്ടം ചെറുപ്പക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് പരസ്പരം സീരിയൽ ഉണ്ടാക്കിയ ഇഫക്ടാണിത്. സീരിയലിന് വേണ്ടി രണ്ട് കൂട്ടർ വാദിക്കുമ്പോൾ എന്ത് സംഭവിക്കും? കണ്ടു തന്നെ അറിയുക.

പരസ്പരം സീരിയൽ കണ്ട ശേഷം പരസ്പരം തല്ലു കൂടുന്ന പ്രവാസികൾ !!

പരസ്പരം സീരിയൽ കണ്ട ശേഷം പരസ്പരം തല്ലു കൂടുന്ന പ്രവാസികൾ !!

Posted by Smart Pix Media on Thursday, December 10, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP