Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി ക്കായി പാർവ്വതിയുടെ കഠിന പരിശീലനം; താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോകൾ വൈറലാകുന്നു; എന്നു നിന്റെ മൊയ്തീനുശേഷം പാർവതിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്ത് ആരാധകരും

പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി ക്കായി പാർവ്വതിയുടെ കഠിന പരിശീലനം; താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോകൾ വൈറലാകുന്നു; എന്നു നിന്റെ മൊയ്തീനുശേഷം പാർവതിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്ത് ആരാധകരും

മറുനാടൻ ഡസ്‌ക്

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാവുന്നതാണ് പാർവതിയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ടേക്ക് ഓഫ് ചിത്രത്തിലെ കഥാപാത്രത്തിനായി പാർവതി തടി കൂട്ടിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനു വേണ്ടിയാണ് പാർവതി ഇത്ര കഠിന പരിശീലനം ചെയ്യുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. എന്നു നിന്റെ മൊയ്തീനുശേഷം പാർവതിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടേക്ക് ഓഫിന്റെ വൻ വിജയത്തിനുശേഷം പാർവതി അഭിനയിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ജയ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. താര എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.

പാർവതിയുടെ വർക്കൗട്ട് വീഡിയോ കാണാം

 

റോഷ്ണി ദിനകരറാണ് മൈ സ്‌റ്റോറി സംവിധാനം ചെയ്യുന്നത്. കഥ എഴുതിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. ഹിന്ദി ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ഡൂഡ്‌ലിയാണ് മൈ സ്‌റ്റോറിയുടെ ക്യാമറമാൻ.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP