Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ചയ്ക്ക് എന്താ കൊയപ്പം...? ആരോഗ്യമന്ത്രി പച്ച ഡ്രസ്സാണ് ഇട്ടിരിക്കുന്നത്, പ്രദീപ്കുമാറിന്റെ സ്‌കൂളിലെ ബോർഡും പച്ചയാണ്; പച്ചയെ പുകഴ്‌ത്തിയും ചുമപ്പിനെ കളിയാക്കിയും നിയമസഭയിൽ പി കെ ബഷീർ; പിണറായിക്കും ഷംസീറിനും പരിഹാസം; തനത് ശൈലിയിൽ പ്രസംഗിച്ച് നിയമസഭയെ ചിരിപ്പിച്ച് ഏറനാട് എംഎൽഎ

പച്ചയ്ക്ക് എന്താ കൊയപ്പം...? ആരോഗ്യമന്ത്രി പച്ച ഡ്രസ്സാണ് ഇട്ടിരിക്കുന്നത്, പ്രദീപ്കുമാറിന്റെ സ്‌കൂളിലെ ബോർഡും പച്ചയാണ്; പച്ചയെ പുകഴ്‌ത്തിയും ചുമപ്പിനെ കളിയാക്കിയും നിയമസഭയിൽ പി കെ ബഷീർ; പിണറായിക്കും ഷംസീറിനും പരിഹാസം; തനത് ശൈലിയിൽ പ്രസംഗിച്ച് നിയമസഭയെ ചിരിപ്പിച്ച് ഏറനാട് എംഎൽഎ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: വാമൊഴി വഴക്കം കൊണ്ട് നിയമസഭയെ ചിരിപ്പിച്ചവരും കൈയിലെടുത്തവരുമായി എംഎൽഎമാർ നിരവധിയുണ്ട്. ഇക്കൂട്ടത്തിലാണ് തന്റെ പ്രസംഗ ശൈലി കൊണ്ട് ശ്രദ്ധേയനായ ഏറനാട് എംഎൽഎ പി കെ ബഷീർ. ബഷീർ നിയമസഭയിൽ പ്രസംഗിക്കാനായി എഴുനേറ്റാൻ എന്തെങ്കിലും ചിരിക്കാനുള്ള വകയുണ്ടാകുമെന്നാണ് പൊതുവേ എല്ലാവരും രാഷ്ട്രീയ ഭേദമന്യേ അംഗീകരിച്ച കാര്യം. കഴിഞ്ഞ ദിവസവും പി കെ ബഷീർ നിയമസഭയിലെ താരമായി

ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവേയാണ് ഏറനാട് എംഎ‍ൽഎയായ പി.ക.ബഷീർ പ്രസംഗിച്ചത്. പതിവു ശൈലിയിൽ ഭരണപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് ബഷീർ തന്റെ പ്രസംഗം തുടങ്ങിയത്. മുസ്ലിംലീഗിനെയും പച്ചവിവാദത്തെയുമെല്ലാം പരാമർശിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. എല്ലാം ശരിയാകില്ലെന്ന് ആരോഗ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് പറഞ്ഞാണ് ബഷീർ തുടങ്ങിയത്. ആരോഗ്യമന്ത്രിയെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അവർ ഭാഗ്യവതിയാണ്. ഈ അടുത്ത് അവർക്ക് ചിക്കൻ പോക്സ് ഉണ്ടായി. അമ്മവിളയാട്ട് എന്നാണ് പഴയകാലത്ത് പറയുന്നത്. അതുകൊണ്ട് അവരെ ഞാൻ കൂടുതൽ വിമർശിക്കുന്നില്ല. അവർ നിഷ്‌കളങ്കയാണ് അതുകൊണ്ടാണ് എല്ലാം ശരിയാകുവുകയില്ലെന്ന് അവർ പറഞ്ഞത്. അല്ലാതെ ഇങ്ങനെ പറയില്ലെല്ലോ പ്രത്യേകിച്ചും പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇങ്ങനെ പറയാൻ ചില്ലറ ധൈര്യമൊന്നും പോരല്ലോ.

ഇതിന് പിന്നാലെയാണ് പച്ചയെ കുറിച്ച് ബഷീർ വാചാലനായത്. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ഷംസീർ അബ്ദുറബ് മന്ത്രി മന്ദിരത്തിന്റെ പേര് മാറ്റിയത് ഷംസീർ പറഞ്ഞതിനുള്ള മറുപടിയാണ് ഇക്കാര്യങ്ങൾ പരഞ്ഞത്. പച്ച ചൊരുക്കണ ഡ്രസ്സാണ് അത് സൗന്ദര്യം വർദ്ധിപ്പിക്കും. ഭയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി പച്ച ഡ്രസ്സാണ് ഇട്ടിരിക്കുന്നത്. പ്രദീപ്കുമാറിന്റെ സ്‌കൂളിലെ ബോർഡും പച്ചയാണ്. ഹരിത കേരളം എന്ന പറയുന്നതും പച്ചയാ. പിന്നെ എന്തിനാ ഇത്ര വിരോധം. സുധാകരൻ സാറ് ഇതൊന്ന് പറഞ്ഞു കൊടുക്കണം. ഇങ്ങളാണ് ഭാഷാപണ്ഡിതൻ. ഷംസീറിനോട് ഒന്നും പറയുന്നില്ല ഓന് എന്തെങ്കിലും എപ്പോഴും വേണം. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ജോത്സ്യനെ കണ്ട് മന്മോഹൻ ബംഗ്ലാവിൽ നിന്ന് താമസം മാറിയതും പ്രസംഗത്തിൽ രസകരമായി ബഷീർ അവതരിപ്പിച്ചു.

പിണറായി വിജയന്റെ ശംഖുമുഖത്തെ ബക്കറ്റും കടലും പ്രസംഗവും ഉപദേശകരുടെ എണ്ണത്തേയും ബഷീർ കണക്കിന് കളിയാക്കി. പ്രസംഗത്തിനിടെ ഇടക്ക് ഇറങ്ങി പോകാൻ തുടങ്ങിയ മന്ത്രി എ.കെ.ബാലനോട് അവിടെ ഇരിക്കാനും മുഖ്യമന്ത്രിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിവുള്ള ഏക ആൾ ബാലേട്ടനാണെന്നും ബഷീർ പറഞ്ഞു. സിപിഎമ്മിന്റെ സമ്മേളന രീതിയും പ്രസംഗത്തിൽ ബഷീർ കളിയാക്കുന്നുണ്ട്.

ബജറ്റിലെ പ്രഖ്യാപനങ്ങളെയും കണക്കിന് കളിയാക്കി പി കെ ബഷീർ പ്രസംഗം തുടർന്നത്. ഏറനാടൻ ഭാഷ ശരിക്കും ഉപയോഗിച്ചു കൊണ്ടായിരുന്നു ബഷീറിന്റെ പ്രസംഗം. പിണറായി വിജയന്റെ അടുത്ത് പോയി സംസാരിക്കുന്നത് പോലും കണ്ടില്ലെന്നും ബഷീർ പറഞ്ഞു. സിപിഎമ്മിലെ സെക്രട്ടറിയേറ്റ് റിപ്പോർട്ടിങ് രീതിയെ അടക്കം കളിയാക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. നളിനി നെറ്റോ സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞതിനെയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബഷീർ കളിയാക്കിയപ്പോൾ എംഎൽഎമാർ ശറിക്കും ചിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP