Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശത്തുവച്ച് വിമാനത്തിന് തീപിടിച്ചാൽ എന്തു സംഭവിക്കും? അപകടകരമായ ആ നിമിഷം വീഡിയോയിൽ പകർത്തിയപ്പോൾ

ആകാശത്തുവച്ച് വിമാനത്തിന് തീപിടിച്ചാൽ എന്തു സംഭവിക്കും? അപകടകരമായ ആ നിമിഷം വീഡിയോയിൽ പകർത്തിയപ്പോൾ

റന്നുയർന്ന വിമാനത്തിന് ആകാശത്തുവച്ച് തീപിടിച്ചാൽ എന്തുസംഭവിക്കും എന്ന് ചോദിക്കുന്നതിൽ അർഥമില്ല. നിർഭാദ്യവാന്മാരായ യാത്രക്കാരെയോർത്ത് കണ്ണീരൊഴുക്കാനേ കഴിയൂ. എന്നാൽ, പറന്നുയർന്ന ഉടനെ എൻജിന് തീപിടിച്ചെങ്കിലും ആർക്കും അപകടമില്ലാതെ നിലത്തിറക്കിയ വിമാന യാത്രയുടെ നിമിഷങ്ങളാണിത്. വൻദുരന്തമായി മാറിയേക്കാമായിരുന്ന നിമിഷങ്ങളാണ് ക്യാമറകക്കണ്ണകൾ ഒപ്പിയെടുത്തത്. സൈബീരിയയിലെ സിംഫെറോപോളിൽനിന്ന് ഇർകുസ്‌കിലേക്ക് പറന്നുയർന്ന യാത്രാവിമാനത്തിന് പറന്നുയർന്നയുടനെ തീപിടിക്കുകയായിരുന്നു.

ജൂൺ 23-നാണ് ഈ സംഭവമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ എൻജിനുകളൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. റൺവേയിലുടനീളം എൻജിന്റെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാർ ദുരന്ത ദൃശ്യത്തിന് സാക്ഷിയാവുകയും ചെയ്തു. വിമാനം പറന്നുയർപ്പോൾത്തന്നെ ലാൻഡിങ് ഗിയർ നിലത്തേയ്ക്ക് വീണുവെന്ന് ഡിന്നീസ് മക്കോവെറ്റ്‌സ്‌കിയെന്ന യാത്രക്കാരൻ പറഞ്ഞു.

പുകയുമായാണ് വിമാനം മുകളിലേക്ക് ഉയർന്നത്. ഉടൻതന്നെ സ്‌ഫോടനശബ്ദവും കേട്ടു. വലതുവശത്തെ എൻനിൽനിന്ന് തീ പുറത്തേ്ക്ക് ചീറ്റുന്നുണ്ടായിരുന്നു. എയർപോർട്ട് ജീവനക്കാരും അഗ്നി ശമന വിഭാഗവും പെട്ടെന്നുതന്നെ റൺവേയിലേക്ക് ഓടിയെത്തി റൺവേ വൃത്തിയാക്കുകയും ചെയ്തു. കാൽമണിക്കൂറിനുള്ളിൽ വിമാനം തിരിച്ച് റൺവേയിൽ ഇറങ്ങുകയും ചെയ്തു.

വിമാനം പറന്നുയരുന്നതിനിടെ എൻജിനിൽ പക്ഷിവന്നിടിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ ഇന്ധനം കത്തിത്തീരുന്നതുവരെ ആകാശത്ത് ചുറ്റിയശേഷം അത് തിരികെ ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP