Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നീയാരെടൊ..നീയാര്..ഇവിടെ നിന്ന് മസില് കാണിക്കേണ്ട കാര്യമെന്തെടാ..നിന്റെ ഐഡി കാർഡെവിടെടാ? തലസ്ഥാനത്ത് കഴക്കൂട്ടം കുറുവല്ലാ കോളനിവാസികളോടുള്ള പോത്തൻകോട് ജനമൈത്രി പൊലീസിന്റെ മൈത്രീഭാവം അതിക്രമത്തിലേക്ക് മാറിയപ്പോൾ

നീയാരെടൊ..നീയാര്..ഇവിടെ നിന്ന് മസില് കാണിക്കേണ്ട കാര്യമെന്തെടാ..നിന്റെ ഐഡി കാർഡെവിടെടാ? തലസ്ഥാനത്ത് കഴക്കൂട്ടം കുറുവല്ലാ കോളനിവാസികളോടുള്ള പോത്തൻകോട് ജനമൈത്രി പൊലീസിന്റെ മൈത്രീഭാവം അതിക്രമത്തിലേക്ക് മാറിയപ്പോൾ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്നവരാണ് കേരളത്തിലെ പൊലീസുകാർ പലപ്പോഴും.ജനമൈത്രീ പൊലീസെന്നാണ് മിക്ക പൊലീസ് സ്റ്റേഷനുകളുടെയും വിശേഷണമെങ്കിലും പൊലീസ് ഇപ്പോഴും പഴയ ഫ്യൂഡൽ പാരമ്പര്യം വിടാൻ തയ്യാറല്ല. കണ്ണുരുട്ടലും, മീശപിരിക്കലും, അസഭ്യത്തിൽ കുളിപ്പിക്കലുമൊക്കെ നിക്കർ പൊലീസിന്റെ കാലത്തേക്കാൾ കഷ്ടം.

തിരുവനന്തപുരത്ത് കഴക്കൂട്ടം കുറുവല്ലാ കോളനിയിൽ പോത്തൻകോട് സിഐയും, എസ്‌ഐ.യും അടങ്ങിയ സംഘം അന്വേഷണത്തിനായി ചെന്നത് ഫോണിൽ കിട്ടിയ പരാതിയെ തുടർന്നാണ്. കോളനിയിൽ അപരിചിതർ കയറിയതായി സംശയം. ചെന്നപാടെ കൺമുന്നിൽ പെട്ട യുവാവിനെ ചോദ്യം ചെയ്യലായി. ഭീഷണിയെന്നും പറയാം. നീയാരെടാ...ഇവിടെ മസില് കാണിക്കേണ്ട..നിന്റെ ഐഡി കാർഡെവിടെ? എന്നിങ്ങനെ യുവാവിന്റെ ഷർട്ടിൽ പിടിച്ചുള്ള ചോദ്യം ചെയ്യൽ എപ്പോൾ വേണമെങ്കിലും കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് വീഡിയോ കാണുന്നവർക്ക് തോന്നും.ജനമൈത്രിയൊക്കെ ഉപേക്ഷിച്ച് പിന്നെ പൊലീസ് കത്തിക്കയറിയതോടെ കോളനിക്കാരും വിട്ടില്ല.

സംഭവത്തെ കുറിച്ച് കോളനിയിൽ പ്രവർത്തിക്കുന്ന ഡിഎച്ച് ആർഎമ്മിന്റെ വിശദീകരണം ഇങ്ങനെയാണ്:

കുറവല്ല കോളനിയിലെ അനീഷിന്റെ മകളുടെ ജന്മദിനാഘോഷം കഴിഞ്ഞ് അവിടെ ബന്ധുക്കളും കുടുംബകാരും മാത്രം ഉണ്ടായിരിക്കെയാണ് പൊലീസ് അവിടെ എത്തിയത്. ഡിഎച്ച് ആർഎം തിരുവനന്തപുരം ജില്ലാ ഓഫീസസ് ആയി പ്രവർത്തിക്കുന്നതും അനീഷിന്റെ വീടാണ്. ഈ വീട്ടിൽ വച്ച് ഡിഎച്ആർഎം സംസ്ഥാന കമിറ്റി ജനുവരി 31 ന് രാവിലെ 10 മണിക്ക് യോഗം കൂടിയിരുന്നു. ആ വിവരം പോത്തൻകോട് SI യോട് പറഞ്ഞുകൊണ്ട് നില്കുന്നതിനിടയിൽ എസ്‌ഐ യാതൊരു പ്രകോപനവും കൂടാതെ മുൻകൂട്ടി പ്ലാൻ ചെയത് പ്രകാരം എന്നോണം ഡിഎച്ച്ആർഎം സംസ്ഥാന കമ്മിറ്റി അംഗം ആദി കൊല്ലം, മുഴുവൻ സമയ പ്രവർത്തകൻ അനീഷ് എന്നിവരെ പിടിച്ച് പൊലീസ് ജീപ്പിൽ കയറ്റി. ഒരുകുറ്റവും ചെയ്യാത്ത ഇവരെ കൊണ്ടുപോകാൻ പറ്റില്ല എന്നുപറഞ്ഞു ജീപ്പ് തടഞ്ഞ ബന്ധുക്കളെയും സ്ത്രീകളെയും കുട്ടികളെയും നാട്ടുകാരെയും ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ ആദി, അനീഷ്, നീതു, സൗമ്യ, രശ്മി കൃഷ്ണ, രഞ്ജു, ഷിജു, രവീന്ദ്രൻ എന്നിവർക്ക് പരിക്ക് ഏറ്റിട്ടിട്ടുണ്ട്. ആദി, നീതു, രഞ്ജു, ഷിജു എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP