പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവർത്തർ തടഞ്ഞു; മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കോമാളിക്കൂട്ടമെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് നടൻ; നിങ്ങളുടെ നാടകം കണ്ട് ഞാൻ ഭയക്കുമെന്ന് കരുതുന്നുണ്ടോയെന്ന് പ്രകാശ് രാജ്
April 13, 2018 | 07:30 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: നടൻ പ്രകാശ് രാജിന്റ വാഹനം ബിജെപി പ്രവർത്തർ തടഞ്ഞു. കർണാടകയിലെ ഗുൽബർഗയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. എന്നാൽ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത. പ്രകാശ് രാജ് തന്നെയാണ് വീഡിയോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
വാഹനം തടഞ്ഞ ബിജെപി പ്രവർത്തകരെ പരിഹസിച്ച് പ്രകാശ് രാജ് സംഭവത്തിന്റെ വീഡിയോ ഫേസ്‌ബുക്കിലിട്ടു. തന്റെ കാർ തടഞ്ഞ് മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കോമാളിക്കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നത് കേട്ട് അദ്ദേഹം ചിരിക്കുന്നതും വീഡിയോയിൽ കാണാം.
നിങ്ങൾ നാടകം കണ്ട് ഞാൻ ഭയക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അതെന്നെ കൂടുതൽ കരുത്താനാക്കുകയുള്ളൂവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.