Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്ടു പാടിയും ഗിറ്റാർ വായിച്ചും യൂ ട്യൂബിലെ താരമായി പ്രാർത്ഥന ഇന്ദ്രജിത്ത്; പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥനയാണ് താരം

പാട്ടു പാടിയും ഗിറ്റാർ വായിച്ചും യൂ ട്യൂബിലെ താരമായി പ്രാർത്ഥന ഇന്ദ്രജിത്ത്; പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥനയാണ് താരം

അച്ഛൻ ഇന്ദ്രജിത്തിന്റെയും കൊച്ചച്ഛൻ പൃഥ്വിരാജിന്റെയും പാടാനുള്ള കഴിവ് അതു പോലെ പകർന്നു കിട്ടിയിരിക്കുകയാണ് പ്രാർത്ഥനയ്ക്ക്. പാട്ടു പാടാൻ മാത്രമല്ല ഗിറ്റാർ പ്ലേ ചെയ്യാനും പ്രാർത്ഥന മിടുമിടുക്കി തന്നെ. പ്രാർത്ഥന പാട്ടു പാടി ഗിറ്റാർ വായിക്കുന്ന വീഡിയോ യൂ ട്യൂബിൽ ഹിറ്റായിരിക്കുകയാണ്.

ഭാവിയിലെ മലയാള സിനിമയിലെ നായികയായാണ് നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണ്ണിമുടെയും മകൾ പ്രാർത്ഥനയെ പലരും വിലയിരുത്തുന്നത്. സിനിമാ പാരമ്പര്യം നിറഞ്ഞ് നിൽക്കുന്ന കുടുംബത്തിലെ കലാപരമായ കഴിവുകൾ അതേ പോലെ പ്രാർത്ഥനയ്ക്കും പകർന്നു കിട്ടിയതാണ് ഇങ്ങനെ ഒരു വിലയിരുത്തലിന് കാരണം.

പ്രാർത്ഥനയുടെ പാട്ടും ഗിറ്റാർ വായനയുമാണ് ഇപ്പോൾ യൂട്യൂബലെ ഹിറ്റ്. നന്നായി പാട്ടു പാടുന്ന പ്രാർത്ഥന ഗിറ്റാർ വായനയിലും മിടുക്കിയാണെന്ന് തെളിയുക്കുന്നതാണ് യൂ ട്യൂബിൽ ഹിറ്റായിരിക്കുന്ന ഈ വീഡിയോ.

ലൈലാകമേ.. എന്ന പാട്ടുപാടി ഗിറ്റാർ വായിക്കുന്ന പ്രാർത്ഥനയ്‌ക്കൊപ്പം അനുജത്തി നക്ഷത്രയും പാട്ടു പാടുന്നുണ്ട്. മലയാളം പാട്ടുകൾ മാത്രമല്ല ഇംഗ്ലീഷ് പാട്ടും വളരെ ഈസിയായി പ്രാർത്ഥനയ്ക്ക് വഴങ്ങുന്നുണ്ട്.

ചെറുമക്കളുടെ പാട്ട് അടുത്തിരുന്ന് അമ്മൂമ്മ മല്ലികാ സുകുമാരനും ആസ്വദിക്കുന്നുമുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അപ് ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ അനേകം പേർ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഈ പാട്ടിന് കമന്റുമായി എത്തിയിരിക്കുന്നത്. ഡബ്‌സ്മാഷുകളും പ്രാർത്ഥന ചെയ്യാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP