Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനുള്ള അപസ്മാരത്തിന്റെ ഗുളിക കൊണ്ടുപോകാമോ എന്ന ആ ദയനീയ ചോദ്യം യുവാവിന്റെ ജീവിതം തകർത്തു; ചതിക്കപ്പെട്ട് ജയിലിലായി തല വെട്ടാൻ വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ കരളലിയിക്കുന്ന അന്ത്യനിമിഷങ്ങൾ! ഗൾഫ് സ്വപ്‌നങ്ങളുമായി യാത്ര തിരിക്കുന്ന ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഷോട്ട്ഫിലിം

മകനുള്ള അപസ്മാരത്തിന്റെ ഗുളിക കൊണ്ടുപോകാമോ എന്ന ആ ദയനീയ ചോദ്യം യുവാവിന്റെ ജീവിതം തകർത്തു; ചതിക്കപ്പെട്ട് ജയിലിലായി തല വെട്ടാൻ വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ കരളലിയിക്കുന്ന അന്ത്യനിമിഷങ്ങൾ! ഗൾഫ് സ്വപ്‌നങ്ങളുമായി യാത്ര തിരിക്കുന്ന ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഷോട്ട്ഫിലിം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകൾക്ക് കടുത്ത ശിക്ഷ നൽകുന്ന നാടാണ് ഗൾഫ് രാജ്യങ്ങൾ. എങ്കിലും മയക്കുമരുന്നു മാഫിയ ഇവിടെ ശക്തമാണ് താനും. ഇത്തരക്കാർ പലപ്പോഴും ഇരകളാകുന്നത് പാവപ്പെട്ട മലയാളി യുവാക്കളെ ആണ് താനും. ഗൾഫ് നാടുകളിലെ ഇത്തരത്തിൽ മയക്കുമരുന്ന് മാഫിയയുടെ ഇരകളായി ജയിലിൽ കഴിയുന്ന നിരവധി മലയാളികളുണ്ട്. ഗൾഫിലേക്കുള്ള യാത്രയിൽ സുഹൃത്തുകളും മറ്റ് അടുപ്പക്കാരും നൽകുന്ന സാധനങ്ങൾ പരിശോധന നടത്താതെ കൊണ്ടുപോകുന്നവരാണ് വെട്ടിലാകുന്നത്. അടുത്തകാലത്ത് അച്ചാറിനുള്ളൽ പോലും മയക്കുമരുന്ന് ദുബായിലേക്ക് കടത്താൻ ശ്രമമുണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഒരു യുവാവ് രക്ഷപെട്ടത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ തീർച്ഛയായും കാണേണ്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചതിക്കപ്പെട്ട് ജയിലിലായി തല വെട്ടാൻ വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ കരളലിയിക്കുന്ന അന്ത്യനിമിഷങ്ങളുടെ ഷോട്ട് ഫിലിമിന്റെ 
വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രവാസികൾ കയ്യടികളോടെ സ്വീകരിക്കുന്നത്. ഗൾഫ് സ്വപ്‌നങ്ങളുമായി എത്തുന്ന ഓരോ പ്രവാസിയും കണ്ടിരിക്കേണ്ടതാണ് ഈ വീഡിയോ. ഇതിന് കാരണം നിങ്ങൾ ചതിക്കപ്പെടില്ല എന്നുറപ്പു വരുത്തേണ്ടത് നിങ്ങളുട ചുമതലയാണ്.

മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് വധശിക്ഷ കാത്തിരിക്കുന്ന യുവാവിന്റെ കഥയാണ് രണ്ട് മിനിറ്റുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗൾഫിലേക്ക് വരുന്ന സമയത്ത് പ്രായമായി നിൽക്കുന്ന ഒരാൾ ആയാളുടെ മകന് അപസ്മാരത്തിനുള്ള ഗുളികയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്കി കബളിപ്പിക്കുകയായിരുന്നു. ഇതൊന്നു കൊടുക്കാൻ പറ്റുമോ എന്ന ദയനീയ ചോദ്യത്തിന് മുന്നിൽ മനസിലിഞ്ഞ യുവാവിന് കിട്ടിയ ദുരിതമാണ് ഷോട്ട്ഫിലിമിന്റെ ഇതിവൃത്തം.

ആ വയോധികന്റെ അഭ്യർത്ഥന നിഷേധിക്കാൻ പറ്റാതെ പൊതി ബാഗിൽവച്ച യുവാവിന് എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് ചതി മനസിലായത്. പൊലീസ് കസ്റ്റഡിയിലെടുത്തുകയായിരുന്നു. കോടതി വിസ്താരവുമായി കിടക്കുകകയാണ്. തല വെട്ടാനാണ് വിധിച്ചത്. തലവെട്ടാൻ ഉള്ള ദിവസമാണ്.. ഒരു പാട് ആഗ്രഹങ്ങളുണ്ട്. എന്റെ ഭാര്യയെ മാറോട് ചേർത്ത് പൊട്ടിക്കരയണം.. ഉമ്മാ... എന്നു വിളിച്ച് യുവാവ് നിലവിളിക്കുന്നു.

പ്രതീകം എന്നാണ് ഷോട്ട്ഫിലിമിന് ഇട്ടിരിക്കുന്ന പേര്. പ്രവീൺ ജേക്കബാണ് പ്രവാസികൾക്കുള്ള സന്ദേശമെന്നനിലയിൽ ഈ ഷോട്ട്ഫിലിം തയ്യാറാക്കിയത്. അനീഷ് ആർ ജെ ടോണിയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സി ജി പ്രൊഡക്ഷൻസാണ് നിർമ്മാണം. സോഷ്യൽ മീഡിയിൽ വീഡിയോ വൈറലായിക്കൊണ്ടിരിക്കയടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP