Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്താ ഞങ്ങൾ പെണ്ണുങ്ങൾക്കിത് പാടില്ലാത്ത കാര്യമാണോ? ആണെങ്കിലും പ്രശ്‌നമില്ല....ലോകവനിതാ ദിനത്തിലെ പ്രീതി പവിത്രന്റെ ചൂളംവിളി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

എന്താ ഞങ്ങൾ പെണ്ണുങ്ങൾക്കിത് പാടില്ലാത്ത കാര്യമാണോ? ആണെങ്കിലും പ്രശ്‌നമില്ല....ലോകവനിതാ ദിനത്തിലെ പ്രീതി പവിത്രന്റെ ചൂളംവിളി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

തിരുവനന്തപുരം: ചൂളംവിളി പെണ്ണുങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത കാര്യമാണോ? ആണെങ്കിൽതന്നെ ഞങ്ങൾ അതു കൂട്ടക്കാൻ തയാറല്ല. ലോക വനിതാ ദിനത്തിൽ പ്രീതി പവിത്രൻ ചൂളം വിളിച്ചു തകർത്തിരിക്കുകയാണ്. മുതൽവൻ സിനിമയിൽ അർജ്ജുനും മനീഷ കൊയ്‌രാളയും ചേർന്ന് അഭിനയിച്ച കുറുക്ക് സിരിത്തവളെ എന്നെ കുങ്കുമത്തിൽ കരൈച്ചവളെ.... എന്ന ഗാനമാണ് പ്രീതി മുഴുവനായി ചൂളംവിളിച്ചു പാടിയത്. ഒപ്പം കരോക്കൈ സംഗീതത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.

അമേരിക്കയിൽ ഐടി പ്രഫഷണലായി ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിനി പ്രീതി പവിത്രനാണ് ചൂളംവിളി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പെൺകുട്ടികൾ ചൂളമടിച്ചാൽ വീടു നരകമാകുമെന്നൊക്കെയുള്ള പുരുഷകേന്ദ്രീകൃത തിട്ടൂരങ്ങൾ മറികടന്നാണ് പ്രീതി സംഗീതത്തിന്റെ അകമ്പടിയിൽ മനോഹരമായി ചൂളം വിളിച്ചത്. എന്താ ഞങ്ങൾ പെണ്ണുങ്ങൾക്കിത് പാടില്ലാത്ത കാര്യമാണോ? ആണെങ്കിലും പ്രശ്‌നമില്ലെന്ന് പ്രീതി പവിത്രൻ പറയുന്നു.

അമേരിക്കയിൽ ഐടി പ്രഫഷണലായി ജോലി ചെയ്യുന്ന പ്രീതി പാട്ടിന്റെ വരികൾ അവസാനിക്കുന്നത് വരെ ചൂളമടിച്ച് തകർത്തു. പ്രീതിയുടെ ചൂളമടി ഗാനം വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് പ്രവീൺ രവീന്ദ്രനും മകളുമൊത്ത് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രീതി അവിടെ നിന്നു തന്നെയാണ് ഇത് റെക്കോർഡ് ചെയ്തതും. കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന മഴവിൽ എഫ് എമ്മിൽ പാർട് ടൈം വാർത്ത വായനയും തുടരുന്നുണ്ട് പ്രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP