Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

മെത്രാന്മാർ കുരിശു കാട്ടി പിശാചിനെ പിടിക്കുന്നത് എങ്ങനെ? പ്രേതം ഒഴിഞ്ഞു പോകുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

മെത്രാന്മാർ കുരിശു കാട്ടി പിശാചിനെ പിടിക്കുന്നത് എങ്ങനെ? പ്രേതം ഒഴിഞ്ഞു പോകുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

ബാധ ഒഴിപ്പിക്കലിനെ കുറിച്ച് ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തവരാണ് മിക്ക പേരും. ബാധയേറ്റയാളിൽ നിന്നും പിശാചിനെ ഇറക്കുന്നത് എങ്ങനെയാണ്, ഇറങ്ങി വരമ്പോൾ പിശാചി പിടികൂടി നാല് പൊട്ടിക്കുമോ, പിശാചിനെ എന്നു പറഞ്ഞ് ബാധയേറ്റയാളെ അടിക്കുമ്പോൾ യഥാർത്ഥത്തിൽ വേദനിക്കുന്നത് ആർക്കാണ് തുടങ്ങി നിരവധി സംശയങ്ങൾ ഇതു സംബന്ധിച്ച് പലർക്കുമുണ്ട്. താൽക്കാലികമായി ഇത്തരക്കാരുടെ സംശയമകറ്റുന്ന ഒരു വീഡിയോ ആണ് വെബ് ലോകത്തെ പുതിയ വൈറൽ കാഴ്ച. പോപ് ഫ്രാൻസിസിന്റെ ജന്മനാടായ അർജന്റീനയിലെ ഒരു യുവതിയിൽ നിന്നും പിശാചുബാധ ഒഴിപ്പിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

ബാധയേറ്റ ലോറ എന്ന 22കാരിയിൽ നിന്നും 52കാരൻ ബിഷപ്പ് മാനുവൽ അകുനയാണ് പിശാചിനെ ഒഴിപ്പിക്കുന്നത്. ബാധയൊഴിപ്പിക്കൽ ചടങ്ങിനു മുമ്പ് ബ്യൂനസ് ഐറിസിലെ ലൂഥറൻ കരിസ്മാറ്റിക് ചർച്ചിൽ നാട്ടുകാർ ഒത്തു കൂടി യുവതിക്കു വേണ്ടി പ്രാർത്ഥന നടത്തി. ഇതിനു ശേഷം ക്രിയകൾക്കായി ലോറയെ പ്രത്യേക ചേംബറിലേക്കു കൊണ്ടു പോയി കുരിശു വരച്ച പായയിൽ ബലമായി പിടിച്ചു കിടത്തി. ഇവിടെ കിടക്കുന്ന ലോറ അലമുറയിടുന്നുണ്ട്. കിടന്ന് പുളയുന്ന യുവതിയെ മെത്രാന്റെ സഹായികൾ പിടിച്ചു വച്ചാണ് കർമ്മങ്ങൾ നടത്തുന്നത്. കർമ്മങ്ങൾ പുരോഗമിക്കുന്തോറും യുവതിയുടെ അലമുറയിടലിനു ശക്തിയേറുന്നു. ഇടയ്ക്ക് 'വിട്ടു പോകൂ... ഇവളെ വിട്ടു പോകൂ..' എന്ന് മെത്രാൻ ആജ്ഞാപി്ക്കുന്നുണ്ട്. നിലത്തുരുണ്ട് മറിയുന്ന യുവതി 'ഇല്ലാ... ഇല്ലാ...' എന്നും വിളിച്ചു പറയുന്നു.

മാറത്ത് ഒരു കിരിശ് അമർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ക്രിയകൾ പുരോഗമിക്കുന്നതിനിടെ കഴുത്തുഞെരിച്ച പോലുള്ള ശബ്ദം പുറപ്പെടുവിച്ച യുവതി ക്ണ്ണുകടളച്ച് തളർന്ന് വീണതോടെ ബാധയൊഴിപ്പിക്കൽ പൂർത്തിയായി. ഇതോടെ ഒരിക്ക്ൽ കൂടി മെത്രാൻ യുവതിയുടെ ശരീരത്തിൽ കുരിശു വരച്ചു. പിശാചെന്നത് ഒരു സിദ്ധാന്തമോ ആശയമോ അല്ലെന്നും വ്യക്തിത്വവും അതു കൊണ്ടു തന്നെ തന്ത്രങ്ങളുമുള്ള ഒന്നാണെന്നും യേശു ക്രിസ്തുവിനു പോലും പിശാചിനെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP