Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിമുരുകൻ താരമായത് റോപ്പും ഡ്യൂപ്പുമില്ലാത തന്നെ; വിവാദങ്ങൾക്ക് ഏഷ്യാനെറ്റ് അവാർഡ് നിശാവേദിയിൽ തൽസമയ പെർഫോമൻസിലൂടെ മറുപടി നൽകി മോഹൻലാൽ

പുലിമുരുകൻ താരമായത് റോപ്പും ഡ്യൂപ്പുമില്ലാത തന്നെ; വിവാദങ്ങൾക്ക് ഏഷ്യാനെറ്റ് അവാർഡ് നിശാവേദിയിൽ തൽസമയ പെർഫോമൻസിലൂടെ മറുപടി നൽകി മോഹൻലാൽ

കൊച്ചി: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മോഹൻലാലിന്റെ ലാലിസം വിവാദത്തിൽപ്പെട്ടത് ചുണ്ടനക്കലിലൂടെയാണ്. ഇതോടെ താര രാജാവിനെതിരെ ആരോപണങ്ങളും ഉയർന്നു. വാങ്ങിയ പണം തിരികെ കൊടുത്താണ് ലാൽ വിവാദങ്ങളിൽ നിന്ന് തലയൂരിയത്. ഇപ്പോഴിതാ അതെല്ലാം അപ്രസക്തമാക്കി അവാർജ് നിശാ വേദിയിൽ താരമാവുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റ് അവാർഡ് നൈറ്റിലെ മോഹൻലാലിന്റെ പുലി മുരുകനായുള്ള വേഷപ്പകർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ലൈവാകുന്നു.

പുലിമുരുകനിലെ സാഹസിക സംഘടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെയാണ് അവതരിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. റോപ്പും ഡ്യൂപ്പുമില്ലാതെ അമ്പത്തിയാറാം വയസ്സിലും സംഘടനങ്ങളിൽ താൻ താരമാണെന്ന് തെളിയിക്കുകയാണ് മോഹൻലാൽ. പുലിമുരുകനിലെ ക്ലൈമാക്‌സിലെ സംഘടന രംഗം ലൈവ് ആയി ചെയ്യുകയായിരുന്നു ലാൽ.

പുലിമുരുകനിൽ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്സ് രംഗം അക്ഷരാർത്ഥത്തിൽ കാണികൾ ഏറ്റെടുത്തു. സംഘട്ടന സംവിധായകൻ പീറ്റർ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശയിലായിരുന്നു നടന്റെ വിസ്മയ പ്രകടനം. ഈ വീഡിയോയാണ് വൈറലാകുന്നത്.

പുലിമുരുകനിലെ ക്ലൈമാക്‌സിൽ മോഹൻലാലിന് പകരം ഡ്യൂപ്പാണ് ഈ രംഗത്തിൽ അഭിനയിച്ചതെന്ന വാദങ്ങളുണ്ടായുരുന്നു. എന്നാൽ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനും സംവിധായകൻ വൈശാഖും ഇക്കാര്യം നിഷേധിച്ചു. ക്ലൈമാക്സിനോടടുത്തുള്ള രംഗത്തിലെ സംഘട്ടന രംഗമാണ് സ്റ്റണ്ട് ആക്ടേഴ്സിനൊപ്പം മോഹൻലാൽ വേദിയിൽ അവതരിപ്പിച്ചത്.

കമ്മട്ടിപ്പാടം,കലി എന്നീ സിനിമകളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വീകരിച്ചു. മോഹൻലാലാണ് ദുൽഖറിന് പുരസ്‌കാരം സമ്മാനിച്ചത്. പുലിമുരുകനിലെ സംഘട്ടന സംവിധാനത്തിന് പീറ്റർ ഹെയിനും പുരസ്‌കാരം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP