Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ് മണിക്കൂർ നീണ്ട തത്സമയ ചോദ്യോത്തര പരിപാടി; 675 ചോദ്യ ശരങ്ങൾ; സൈബറിടവും സിനിമയും ഫാഷനുമെല്ലാം ചോദ്യങ്ങൾ; ഒടുവിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് റെക്കോർഡിൽ ഇടം നേടി ആർ. ശ്രീകണ്ഠൻ നായർ

ആറ് മണിക്കൂർ നീണ്ട തത്സമയ ചോദ്യോത്തര പരിപാടി; 675 ചോദ്യ ശരങ്ങൾ; സൈബറിടവും സിനിമയും ഫാഷനുമെല്ലാം ചോദ്യങ്ങൾ; ഒടുവിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് റെക്കോർഡിൽ ഇടം നേടി ആർ. ശ്രീകണ്ഠൻ നായർ

കൊട്ടാരക്കര: ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി ഗിന്നസ് വേൾഡ് റെക്കോർഡുമായി ആർ ശ്രീകണ്ഠൻ നായർ. 2013ൽ 175 ചോദ്യങ്ങൾ തുടർച്ചയായി ചോദിച്ച് ഗ്രഹാം നോർട്ടൺ സ്വന്തമാക്കിയ റെക്കോർഡാണ് ശ്രീകണ്ഠൻ നായർ സ്വന്തം പേരിലാക്കിയത്.

രാവിലെ 12 മണി മുതൽ ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്‌കൂളിൽ വെച്ച് നടന്ന ടോക്ക ഷോയിൽ 675 ചോദ്യങ്ങളാണ് ശ്രീകണ്ഠൻ നായർ ചോദിച്ചത്.

ആറ് മണിക്കൂർ നീണ്ട തത്സമയ പരിപാടിയിൽ കേരളത്തിലെ ടൂറിസത്തിന്റെ സാധ്യതകളും വെല്ലുവിളികളും, അമ്മയിൽ നിന്ന് പഠിച്ചതെന്ത്?, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, താരാരാധന മലയാള സിനിമയുടെ വളർച്ചക്ക് ഗുണകരമാണോ?, കേരളം ഫാഷൻ ഉത്പന്നങ്ങളുടെ ചൂടൻ മാർക്കറ്റ്, മാറുന്ന മലയാളി ഇടങ്ങളിലെ ചതിക്കുഴികൾ എന്നീ ആറു വിഷയങ്ങളിലാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP