Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കള്ളനെന്ന് ആരോപിച്ചു കൗമാരക്കാരനെ മർദിച്ച് അവശനാക്കി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചു കൊണ്ടുപോയി; പലതവണ നിലത്തടിച്ചു: റെയിൽവെ പൊലീസിന്റെ ക്രൂരതയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന വീഡിയോ പുറത്ത്

കള്ളനെന്ന് ആരോപിച്ചു കൗമാരക്കാരനെ മർദിച്ച് അവശനാക്കി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചു കൊണ്ടുപോയി; പലതവണ നിലത്തടിച്ചു: റെയിൽവെ പൊലീസിന്റെ ക്രൂരതയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന വീഡിയോ പുറത്ത്

ഗ്വാളിയർ: കള്ളനെന്ന് ആരോപിച്ചു കൗമാരക്കാരനു റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ ക്രൂരമർദനം. ഗ്വാളിയർ റെയിൽവെ സ്റ്റേഷനിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നത്.

കൗമാരക്കാരനെ മർദിച്ച് അവശനാക്കി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചു കൊണ്ടുപോകുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ ചെയ്തത്. ഇതിനിടെ പലതവണ നിലത്തടിക്കുകയും ചെയ്തു.

മർദിച്ചു ബോധരഹിതനാക്കിയാണു കഴുത്തിൽ തോർത്ത് ചുറ്റി വലിച്ചിഴച്ചത്. റെയിൽവെ പൊലീസിന്റെ ക്രൂരതയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ നടപടി ആവശ്യപ്പെട്ടു സൈബർ ലോകം പ്രതിഷേധം ഉയർത്തി.

ശനിയാഴ്ചയാണു സംഭവം. തിങ്കളാഴ്ച രാത്രി വൈകിയാണു വീഡിയോ പുറത്തുവന്നത്. സംഗതി വിവാദമായതോടെ റെയിൽവെ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഹർനാരായൺ സിങ്ങിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

ഒരാളുടെ പോക്കറ്റടിക്കുന്നതിനിടെയാണ് കൗമാരക്കാരനെ പിടിച്ചതെന്നാണ് പൊലീസുകാരന്റെ വാദം. പൊലീസ് സ്റ്റേഷനിലേക്കു കൂടെ വരാമെന്ന് ആദ്യം സമ്മതിച്ച ഇയാൾ പെട്ടെന്ന് കുതറി ഓടുകയായിരുന്നുവെന്നും മദ്യപിച്ചിരുന്നെന്നും പൊലീസുകാരൻ പറയുന്നു. എന്നാൽ, മനുഷ്യത്വരഹിതമായ പെരുമാറ്റമാണു പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അതിനാൽ തന്നെ കർശന നടപടി വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP