Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാമൻ സീതയെ രക്ഷിക്കാൻ ലങ്കയിലേക്ക് പാലം നിർമ്മിച്ചുവെന്ന രാമായാണ വ്യാഖ്യാനം ഒരു ഇതിഹാസകഥയായി തള്ളാൻ വരട്ടെ; ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലങ്കയുമായി ബന്ധിപ്പിച്ച രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യനിർമ്മിതം തന്നെയെന്നും ശാസ്ത്രീയ തെളിവുകളോടെ വ്യക്തമാക്കി അമേരിക്കൻ ചാനൽ; ത്രേതായുഗത്തിൽ നിർമ്മിച്ചു എന്ന് പറയുന്ന രാമസേതുവിലെ പാറകൾക്ക് ഏഴായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും റിപ്പോർട്ട്

രാമൻ സീതയെ രക്ഷിക്കാൻ ലങ്കയിലേക്ക് പാലം നിർമ്മിച്ചുവെന്ന രാമായാണ വ്യാഖ്യാനം ഒരു ഇതിഹാസകഥയായി തള്ളാൻ വരട്ടെ; ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലങ്കയുമായി ബന്ധിപ്പിച്ച രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യനിർമ്മിതം തന്നെയെന്നും ശാസ്ത്രീയ തെളിവുകളോടെ വ്യക്തമാക്കി അമേരിക്കൻ ചാനൽ; ത്രേതായുഗത്തിൽ നിർമ്മിച്ചു എന്ന് പറയുന്ന രാമസേതുവിലെ പാറകൾക്ക് ഏഴായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും റിപ്പോർട്ട്

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് നീളുന്ന രാമസേതു മനുഷ്യ നിർമ്മിതമെന്ന വാദവുമായി അമേരിക്കൻ ചാനൽ. സാറ്റലൈറ്റ് ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും അമേരിക്കയിലെ സയൻസ് ചാനലിൽ അവതരിപ്പിച്ച പരിപാടിയിൽ പറയുന്നു.

ചാനൽ റിലീസ് ചെയ്ത പ്രമോഷണൽ വീഡിയോയിൽ 'രാമസേതു' സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിർമ്മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഇതോടെ സംഭവം രാമൻ ലങ്കയിലേക്ക് എത്തി സീതയെ രക്ഷിച്ചുവെന്നും ഇതിനായി ത്രേതായുഗത്തിൽ നിർമ്മിക്കപ്പെട്ടതാണ് രാമസേതുവെന്നുമുള്ള വാദവും ശക്തമാകുന്നു.

രാമസേതു മനുഷ്യമിർമിതമാണോ അല്ലയോ ഇന്ത്യയിലും ലോകമെമ്പാടും ചർച്ചകൾ നടക്കുകയാണ് ഏറെക്കാലമായി. ഇതിഹാസമായ രാമായണത്തിൽ പറയുന്നതു പ്രകാരം ഭാരതഭൂമിയിൽ നിന്ന് ലങ്കയിലേക്ക് പോകാനും സീതയെ വീണ്ടെടുക്കാനും ശ്രീരാമൻ നിർമ്മിച്ചതാണ് രാമസേതുവെന്നാണ് വിശ്വാസം. വാനരസേനയുടെ സഹായത്തോടെ ശ്രീരാമനും കൂട്ടരും കടലിന് കുറുകെ പണിതുയർത്തിയെന്ന് വിശ്വസിക്കുന്ന പാലം.

എന്നാൽ ഇത് തെറ്റാണെന്ന വാദവും രാമായണം വെറും ഇതിഹാസകഥ മാത്രമെന്നും പറഞ്ഞ് മറുവാദങ്ങളും യഥേഷ്ടം. ഇതോടെ രാമസേതു എന്നത് മനുഷ്യനിർമ്മിതം അല്ലെന്നും കടലിനടിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡവും ലങ്കയുമായി പ്രകൃത്യാ ഉള്ള ബന്ധം മാത്രമാണന്നും ഉള്ള മറുവാദവും ചർച്ചയായി.

പല ഘട്ടങ്ങളിലും രാമസേതു ഇത്തരത്തിൽ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. ഇന്ത്യക്കും ലങ്കയ്ക്കുമിടയിൽ കപ്പൽച്ചാൽ ഒരുക്കാൻ രാമസേതു തകർക്കേണ്ടിവരുമെന്ന വാദം ഉയർന്നതോടെ ഇത് ഹൈന്ദവ വിശ്വാസികളിലും വലിയ എതിർപ്പിന് കാരണമായി. എന്നാൽ കടലിനടിയിൽ രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് നീളുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ രാമന്റെ നേതൃത്വത്തിൽ നിർമ്മിച്ചതാണെന്ന വാദം ശരിയല്ലെന്നാണ് യുക്തിവാദികളുടെ നിലപാട്.

പക്ഷേ, സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതം നടത്തിയ പരിശോധനയിൽ രാമസേതു മനുഷ്യനിർമ്മിതമാണെന്ന് കണ്ടെത്തിയാണ് ശാസ്ത്രചാനൽ വ്യക്തമാക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ വീഡിയോയിൽ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. 5000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തിൽ പാലം പണിയൽ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയിൽ പറയുന്നു.

രാമസേതുവിൽ കാണപ്പെടുന്ന പാറക്കഷണങ്ങൾ അതിൽ കാണുന്ന മണലിനേക്കാൾ പഴയതാണെന്നും സേതുവിലെ പാറകൾക്കിടയിൽ പിന്നീട് മണൽ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. രാമസേതുവിലെ പാറകൾക്ക് 7000 വർഷത്തെ പഴക്കമുണ്ട്. എന്നാൽ അതിനുമുകളിൽ കാണപ്പെടുന്ന മണലിന് 4,000 വർഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയിൽ പറയുന്നു. ഇതിനാൽ തന്നെ നിർമ്മിക്കപ്പെട്ട് ഏറെക്കാലത്തിന് ശേഷം കടലിൽ താണുപോയതാകാം പാലമെന്നും പിന്നീട് അതിന് മുകളിൽ മണൽ അടിഞ്ഞതാകാമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP