Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമൻ ദൈവമല്ലെന്നും ബിജെപി രാമനെ ദൈവമായല്ല കാണുന്നതെന്നും ബി. ഗോപാലകൃഷ്ണൻ; രാമക്ഷേത്രം, രാമജന്മഭൂമി വിഷയങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്‌നമില്ലെന്നും നേതാവ്; അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഇഎംഎസ് എന്തുകൊണ്ട് പോയില്ലെന്ന് ചോദിച്ച് വെട്ടിലായ നേതാവ് രാമൻ ദൈവമല്ലെന്ന് ചാനലിൽ പറഞ്ഞതും ചർച്ചയാകുന്നു

രാമൻ ദൈവമല്ലെന്നും ബിജെപി രാമനെ ദൈവമായല്ല കാണുന്നതെന്നും ബി. ഗോപാലകൃഷ്ണൻ; രാമക്ഷേത്രം, രാമജന്മഭൂമി വിഷയങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്‌നമില്ലെന്നും നേതാവ്; അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഇഎംഎസ് എന്തുകൊണ്ട് പോയില്ലെന്ന് ചോദിച്ച് വെട്ടിലായ നേതാവ് രാമൻ ദൈവമല്ലെന്ന് ചാനലിൽ പറഞ്ഞതും ചർച്ചയാകുന്നു

തിരുവനന്തപുരം: ശ്രീരാമനെ ദൈവമായിട്ടല്ല ഭാരതീയ ജനതാപാർട്ടി കാണുന്നതെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ. വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിച്ചാലും തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായതിന്റെ അടിസ്ഥാനത്തിൽ നടന്ന ചാനൽ ചർച്ചയിലാണ് ശ്രീരാമനെ ദൈവമായിട്ടല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് അഭിപ്രായപ്പെട്ടത്. 

ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോൾ എന്തുകൊണ്ട് ഇഎംഎസ് പങ്കെടുത്തില്ലെന്ന് ചോദിച്ച് വെട്ടിലായ നേതാവാണ് ഗോപാലകൃഷ്ണൻ എന്നതിനാൽ ശ്രീരാമൻ ദൈവമല്ലെന്ന് വാദിച്ചതും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലും പാർട്ടിയിലും. ഇഎംഎസ് ജനിക്കുന്നതിന് 19 വർഷം മുമ്പാണ് അരുവിപ്പുറം പ്രതിഷ്ഠനടന്നത് എന്ന അറിവുപോലുമില്ലാതെ ചർച്ചയിൽ അഭിപ്രായംപറഞ്ഞതാണ് അന്ന് വിനയായത്.

ഇന്നലെ കോടതിവിധിയെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിൽ ശ്രീരാമനെ ദൈവമായിട്ടല്ല ബിജെപി കാണുന്നതെന്നും മറിച്ച് ദേശീയതയുടെ പ്രതീകമായിട്ടാണെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. ബാബ്‌റിമസ്ജിദ് വിഷയം ഉന്നയിച്ച് ബിജെപി പ്രചരണം നടത്തിയതിനെ ഉദ്ദേശിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതികരണം.

രാമജന്മഭൂമി, രാമക്ഷേത്രം എന്നിവ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നും അത് ഇപ്പോൾ കോടതിവിധി ചൂണ്ടിക്കാട്ടിയ വിഷയങ്ങളുടെ ലംഘനമല്ലേയെന്നുമുള്ള ചോദ്യത്തിന് ശ്രീരാമൻ ദേശീയതയുടെ പ്രതീകമാണെന്നും. വിഷ്ണുവിന്റെ അവതാരമാണെന്നത് വേറെ വിഷയമാണെന്നും ഗോപാലകൃഷ്ണൻ പറയുകയായിരുന്നു.

ഇൻഡോനേഷ്യയെന്ന മുസഌം രാഷ്ട്രത്തിന്റെ പൈതൃകം ഹിന്ദുത്വമാണെന്നും ഹിന്ദുത്വം സംസ്‌കാരമാണെന്നും അതിനാൽ ശ്രീരാമനെ ദൈവമായിട്ടല്ല ദേശീയതയുടെ പ്രതീകമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ വാദിച്ചു. രാമക്ഷേത്ര നിർമ്മാണം രാഷ്ട്രീയ അജണ്ടയായി ഇനിയും പ്രഖ്യാപിക്കുമെന്ന രീതിയിൽ ബിജെപി നേതാവ് പ്രതികരിച്ചതും ചർച്ചയായിട്ടുണ്ട്.

വിഷ്ണുവിന്റെ അവതാരമല്ലേ ശ്രീരാമൻ എന്ന ചോദ്യമുയർന്നതോടെ പാർട്ടി പാരമ്പര്യത്തിന്റെ പ്രതീകമായാണ് രാമനെ കാണുന്നതെന്നും ദൈവമായിട്ടല്ലെന്നും അദ്ദേഹം ആവർത്തിച്ചു. ദൈവമായി കാണുന്നോ ഇല്ലയോ എന്നത് നിങ്ങളുടെ പ്രശ്‌നമാണ്. അടിസ്ഥാനപരമായി രാഷ്ട്രത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഹിന്ദുത്വം. ക്ഷേത്രമല്ല വിഷയമെന്നും ബാബറാണ് വിഷയമെന്നും ബാബറിനോടാണോ രാമനോടാണോ താല്പര്യമെന്നതിലാണ് കാര്യമെന്നും ആണ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഇതോടെ വിഷയത്തിൽ സോഷ്യൽ മീഡിയയിലും വാദങ്ങളും എതിർവാദങ്ങളും ഉയരുകയാണ്.

രാമനുമായി ബന്ധപ്പെട്ട് ദൈവമായി ആരാധിക്കുന്ന ഹനുമാനും ദൈവമല്ലെന്ന വാദം ബിജെപി ഉയർത്തുന്നുണ്ടോയെന്നും മറ്റുമുള്ള ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നത്. ഹിന്ദുത്വം ഒരു മതമല്ലെന്നും മറിച്ച് ശൈവമതം തുടങ്ങിയവമാത്രമാണ് മതമായി കണക്കാക്കേണ്ടതെന്നുമുള്ള പുതു വ്യാഖ്യാനമാണ് ഗോപാലകൃഷ്ണൻ ചർച്ചയിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP