Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊട്ടക്കിണറിനും മൂർഖനുമിടയിൽ മരണഭീതിയിൽ ഒരു രാത്രി മുഴുവൻ; ആസ്വാദകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി 'രമണിയേച്ചിയുടെ നാമത്തിൽ'; അവാർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം യൂട്യൂബിലും പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു

പൊട്ടക്കിണറിനും മൂർഖനുമിടയിൽ മരണഭീതിയിൽ ഒരു രാത്രി മുഴുവൻ; ആസ്വാദകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി 'രമണിയേച്ചിയുടെ നാമത്തിൽ'; അവാർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം യൂട്യൂബിലും പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു

രും തിരിഞ്ഞു നോക്കാത്ത പൊട്ടക്കിണറ്റിൽ ഒരാൾ പെട്ടാൽ എന്താകും സ്ഥിതി? വളരെ ദയനീയം തന്നെയാകും. എന്നാൽ കരിമൂർഖനുള്ള പൊട്ടക്കിണറ്റിൽ ഒരാൾ വീണാലത്തെ അവസ്ഥയോ?

ഒന്നുകിൽ പാമ്പുകടിയേറ്റ് ചാവുക. ഇല്ലെങ്കിൽ വെള്ളം കുടിച്ചുമരിക്കുക. ഈ പ്രമേയമാണ് സംവിധായകൻ വി കെ പ്രകാശിന്റെ ശിഷ്യനായ ലിജു തോമസ് സംവിധാനം ചെയ്ത രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രത്തിൽ ഇതൾ വിരിയുന്നത്.

യൂട്യുബിൽ കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത 'രമണിയേച്ചിയുടെ നാമത്തിൽ' ഇതിനകം തന്നെ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ഹ്രസ്വചിത്ര പുരസ്‌കാരം, കൊച്ചി രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിലെ മികച്ച സംവിധായകൻ, മികച്ച എഡിറ്റിങ്ങ് എന്നിവ ഉൾപ്പെടെ മുപ്പതിലേറെ പുരസ്‌കാരങ്ങളുടെ നിറവുമായിട്ടാണ് രമണിയേച്ചിയുടെ നാമത്തിൽ യൂട്യൂബിലെത്തിയത്.

പത്ത് മിനിറ്റ് ദൈർഘ്യമുള്ള 'രമണിയേച്ചിയുടെ നാമത്തിൽ' എന്ന ഷോർട്ട് ഫിലിം ഇതിനോടകം തന്നെ ആയിരകണക്കിനുപേർ കണ്ടുകഴിഞ്ഞു. മികച്ച അവതരണ രീതിയാണ് ഈ ഷോർട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്.

രണ്ടു പുരുഷന്മാരും ഒരു പാമ്പുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. പൊട്ടക്കിണറ്റിൽ മൂർഖൻ പാമ്പിനൊപ്പം കഴിയേണ്ടിവരുന്ന ഒരാളുടെ കഥയാണ് രമണിയേച്ചിയുടെ നാമത്തിൽ. പൊട്ടക്കിണറ്റിനുള്ളിലെ പാമ്പിന്റെയും കഥാപാത്രത്തിന്റെയും ചിത്രീകരണ രംഗങ്ങളും മറ്റും വളരെ റിയലിസ്റ്റിക്കായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഈ പൊട്ടക്കിണറ്റിനകത്ത് വച്ച് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP