Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണം ഒരു വിളിപ്പാട് മുമ്പ് വഴിമാറി; ബോംബാക്രമണത്തിൽ രൂപപ്പെട്ട കല്ലും മണ്ണും നിറഞ്ഞ കൂമ്പാരത്തിൽനിന്ന് ജീവനോടെ രണ്ടുപേരെ രക്ഷിക്കുന്ന വീഡിയോ കാണാം

മരണം ഒരു വിളിപ്പാട് മുമ്പ് വഴിമാറി; ബോംബാക്രമണത്തിൽ രൂപപ്പെട്ട കല്ലും മണ്ണും നിറഞ്ഞ കൂമ്പാരത്തിൽനിന്ന് ജീവനോടെ രണ്ടുപേരെ രക്ഷിക്കുന്ന വീഡിയോ കാണാം

ല്ലാം കഴിഞ്ഞുവെന്ന് കരുതിയാലും പ്രതീക്ഷയുടെ ഒരു തിരിനാളം ചിലപ്പോൾ ശേഷിച്ചേക്കാം. സിറിയയിലെ സഖ്ബയിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ഇവർ രണ്ടുപേരും രക്ഷപ്പെട്ടത് അങ്ങനെയാണ്. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു കുട്ടിയെയും മറ്റൊരാളെയും ജീവനോടെ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ആറ് കുട്ടികളടക്കം 15 പേരാണ് മരിച്ചത്.

കല്ലും മണ്ണും കൊണ്ട് പാതി മൂടിയ നിലയിലായിരുന്നു ഇരുവരും. മുഖത്ത് പൊടിമൂടിയതോടെ ശ്വാസം വിടാൻ പോലും വിഷമിച്ച ഇവരെ രക്ഷാപ്രവർത്തകർ തക്കസമയത്ത് കണ്ടെത്തിയതുകൊണ്ട് ജീവൻ രക്ഷിക്കാനായി. കുട്ടിയെയാണ് ആദ്യം കണ്ടെത്തിയത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റൊരാൾ കൂടി ജീവൻ പോകാതെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെന്ന് കണ്ടെത്തിയത്.

ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് ഇരുവരെയും കൂടുതൽ പരിക്കില്ലാതെ പുറത്തെടുക്കാനായത്. വലിയ കല്ലുകൾക്കിടെ കുരുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ശരീരം ഏറെക്കുറെ മൂടിയ നിലയിലായിരുന്നു മറ്റേയാൾ. ഇരുവരെയും രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെ പിന്തുണയ്ക്കുന്ന ആസാദ് സേനയാണ് ബോംബാക്രമണം നടത്തിയതെന്നാണ് കരുതുന്നത്. 

നാലുവർഷം മുമ്പ് വിമതരും ഭീകരരുമായുള്ള ആഭ്യന്തര യുദ്ധം തുടങ്ങിയശേഷം ഈ മേഖലയിൽ മാത്രം 12,000 കുട്ടികളെങ്കിലു അനാഥരായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജീവനോടെ രക്ഷിക്കാനായ കുട്ടിയുടെ മാതാപിതാക്കൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. സ്‌കൂളുകൾക്കും വാസസ്ഥലങ്ങൾക്കും മാർക്കറ്റുകൾക്കും നേരെയാണ് പലപ്പോഴും ഇരുവിഭാഗവും ആക്രമണം സംഘടിപ്പിക്കുന്നത്. 2011 മാർച്ചിനുശേഷം സിറിയയിൽ രണ്ടരലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP