Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമയപരിധി മൂലം ചർച്ച കുറയ്ക്കാൻ പറഞ്ഞ അവതാരകയോട് ഇസ്ലാമിക പണ്ഡിതൻ വായടക്കാൻ ആജ്ഞാപിച്ചു; ഉരുളയ്ക്കുപ്പേരി പോലെ റിമയുടെ മറുപടി; വൈറലായ ഒരു ചാനൽ ചർച്ച

സമയപരിധി മൂലം ചർച്ച കുറയ്ക്കാൻ പറഞ്ഞ അവതാരകയോട് ഇസ്ലാമിക പണ്ഡിതൻ വായടക്കാൻ ആജ്ഞാപിച്ചു; ഉരുളയ്ക്കുപ്പേരി പോലെ റിമയുടെ മറുപടി; വൈറലായ ഒരു ചാനൽ ചർച്ച

ന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരു ലെബനീസ് ചാനലിൽ നട ചർച്ചയിൽ ലണ്ടനിൽ നിന്നും പങ്കെടുത്ത ഒരു ഇസ്ലാമിക പണ്ഡിതൻ അവതാരകയുടെ വാക്കിന്റെ ചൂട് ശരിക്കും അറിഞ്ഞു. അൽ ജദീദ് ചാനലിൽ നട ചർച്ചയിൽ ഒരു ചോദ്യത്തിനുത്തരമായി ചരിത്രത്തിലേക്കു കാടുകയറിപ്പോയ ശൈഖ് അൽ സെബാഇയോട് അവതാരകയായ റീമ കറാക്കി സമയ പരിമതി ഓർമ്മിപ്പിച്ചതാണ് പ്രശ്‌നമായത്.

പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിൽ ക്രിസ്ത്യാനികളും ചേരുതായുള്ള റിപ്പോർട്ടുകളായിരുന്നു ചർച്ചാ വിഷയം. മറുപടി പറഞ്ഞു തുടങ്ങിയ അൽ സബാഈ ചരിത്ര പശ്ചാത്തലത്തിന്റെ തുടക്കത്തിലേക്ക് പോയതോടെ റിമ സമയപരിധി ഓർമ്മിപ്പിച്ചു. 1970കളിലെ ചരിത്രം പറഞ്ഞു തുടങ്ങിയപ്പോൾ റിമ വീണ്ടും ചോദ്യം ആവർത്തിച്ചു. 'ഇപ്പോൾ ഈ ഗ്രൂപ്പുകളിലേക്ക് ക്രിസ്ത്യാനികളെ ആകർഷിക്കുന്ന മുദ്രാവാക്യം എന്താണ്?' ഇതുകേട്ട സബാഇക്ക് കലികേറി.

ആദ്യം മാന്യമായി സംസാരിച്ചെങ്കിലും സബാഈ പെട്ടെന്ന് അവതാരകയ്ക്കു നേരെ ശബ്ദമുയർത്താൻ തുടങ്ങി. ഇതോടെ ആരാണ് ചർച്ചയെ നയിക്കുതെന്ന് റിമയ്ക്ക് കാണിച്ചു കൊടുക്കേണ്ടി വന്നു. 'ഈ സ്റ്റുഡിയോയിൽ ഞാനാണ് ഷോ അവതരിപ്പിക്കുത്,' എന്നു വ്യക്തമാക്കിയ റിമ താൻ ആരാണെന്ന് സബാഈയെ ബോധ്യപ്പെടുത്തി. ഇതു കേട്ട' സബാഈ പ്രകോപിതനായി സ്ത്രീ വിരുദ്ധത കലർ വാക്കുകൾ പ്രയോഗിച്ച് സംസാരിക്കാൻ തുടങ്ങി. ഇതു കൂടി ആയതോടെ റിമയുടെ പിന്നീടുള്ള മറുപടികളെല്ലാം ഉരുളയ്ക്കുപ്പേരി പോലെ വന്നു കൊണ്ടിരുന്നു. ഇതോടെ സബാഇക്ക് പത്തി മടക്കേണ്ടി വന്നു.

'താങ്കളെ പോലെ ബഹുമാന്യനായ ഒരു ശൈഖിന് ഒരു ടിവി അവതാരകയോട് എങ്ങനെ മിണ്ടാതിരിക്കാൻ പറയാൻ കഴിയുന്നു?' റിമ സബാഇയോട് ചോദിച്ചു. പരസ്പര ബഹുമാനമില്ലെങ്കിൽ പിന്നെ ഈ സംഭാഷണവും അവസാനിപ്പിക്കുകയാണ് നല്ലതെന്നു പറഞ്ഞ റിമ ചർച്ച അവസാനിപ്പിക്കുകയും ചെയ്തു. ഈ ചർച്ചയിലുണ്ടായ കോലാഹലങ്ങളുടെ വീഡിയോ റിമ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതു കണ്ടവർ റിമയ്ക്കു പിന്തുണയുമായി എത്തിയതോടെ വീഡിയോ വൈറലാകുകയായിരുു. 23 ലക്ഷത്തോളം പേരാണ് ഇതുവരെ യുട്യൂബിൽ ഈ വിഡിയോ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP